Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഅ്ദനിക്ക് ചികിത്സ:...

മഅ്ദനിക്ക് ചികിത്സ: സിറ്റിസൺ ഫോറം സമരം ശക്തമാക്കുന്നു

text_fields
bookmark_border
Madani
cancel

കൊ​ച്ചി: അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് സി​റ്റി​സ​ൺ ഫോ​റം ഫോ​ർ മ​അ്ദ​നി സ​മ​രം ശ​ക്ത​മാ​ക്കു​ന്നു. സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ള​ത്ത് രാ​പ​ക​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് ര​ക്ഷാ​ധി​കാ​രി പ്ര​ഫ. കെ. ​അ​ര​വി​ന്ദാ​ക്ഷ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 17ന് ​വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ഹൈ​കോ​ട​തി​ക്ക് സ​മീ​പം വ​ഞ്ചി സ്ക്വ​യ​റി​ൽ ആ​രം​ഭി​ക്കു​ന്ന സ​മ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് സ​മാ​പി​ക്കും.

ജി​ല്ല ചെ​യ​ർ​മാ​ൻ ഡോ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എം.​എ​ൽ.​എ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്റ്റാ​ൻ സ്വാ​മി​ക്കു​ണ്ടാ​യ ദു​ർ​ഗ​തി മ​അ്ദ​നി​ക്ക് സം​ഭ​വി​ക്കാ​ൻ കേ​ര​ളീ​യ സ​മൂ​ഹം അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഫോ​റം വൈ​സ് ചെ​യ​ർ​മാ​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ പ​റ​ഞ്ഞു. കു​റ്റ​വാ​ളി​യാ​ണോ അ​ല്ല​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് കോ​ട​തി​യാ​ണ്. എ​ന്നാ​ൽ, വി​ചാ​ര​ണ അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​യി ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം​പോ​ലും നി​ഷേ​ധി​ക്കു​ന്ന​ത് ക​ടു​ത്ത അ​നീ​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ദ​ഗ്​​ധ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യി​ട്ടും ഭ​ര​ണ​കൂ​ടം പു​ല​ർ​ത്തു​ന്ന നി​സ്സം​ഗ​ത അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഫോ​റം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​എ. മു​ജീ​ബ്റ​ഹ്മാ​ൻ പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ അ​മ്പി​ളി ഓ​മ​ന​ക്കു​ട്ട​ൻ, ഷ​രീ​ഫ് പു​ത്ത​ൻ​പു​ര, അ​ഷ്​​റ​ഫ് വാ​ഴ​ക്കാ​ല, ജ​യ​ഘോ​ഷ് പു​തു​വൈ​പ്പ്, റി​യാ​സ് യൂ​സു​ഫ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madanitreatment
News Summary - Treatment for Madani: Citizen Forum steps up strike
Next Story