Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചികിത്സ പിഴവെന്ന്...

ചികിത്സ പിഴവെന്ന് കുത്തിവെപ്പിനിടെ വീട്ടമ്മയുടെ ദേഹത്ത്​ സൂചി കുടുങ്ങി

text_fields
bookmark_border
ചികിത്സ പിഴവെന്ന് കുത്തിവെപ്പിനിടെ വീട്ടമ്മയുടെ ദേഹത്ത്​ സൂചി കുടുങ്ങി
cancel
camera_alt

സൂ​ചി വ​യ​റ്റി​ൽ കു​ടു​ങ്ങി​യ​തി​ന്റെ എ​ക്സ്റേ​യു​മാ​യി വ​ത്സ​ല

പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ കു​ത്തി​വെ​പ്പി​നി​ടെ വ​യോ​ധി​ക​യു​ടെ ശ​രീ​ര​ത്തി​ൽ സൂ​ചി​യു​ടെ ഭാ​ഗം കു​ടു​ങ്ങി​യ​താ​യി പ​രാ​തി. ഒ​രു​വ​ർ​ഷം മു​മ്പ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ആ​റ​ന്മു​ള ഇ​ട​ശ്ശേ​രി​മ​ല മ​ണ​ക്കാ​ലി​ൽ വ​ത്സ​ല​ക്കാ​ണ് (62) ദു​ര​നു​ഭ​വം. കു​ത്തി​വെ​പ്പി​നി​ടെ സൂ​ചി​യു​ടെ ഒ​രു​ഭാ​ഗം ശ​രീ​ര​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ചി​കി​ത്സ പി​ഴ​വു​ണ്ടാ​യെ​ന്നും വ​ത്സ​ല ആ​രോ​പി​ക്കു​ന്നു. കു​ത്തി​വെ​ച്ച ഇ​ടു​പ്പ്​ ഭാ​ഗ​ത്ത്​ പി​ന്നീ​ട്​​ ത​ടി​പ്പു​ണ്ടാ​യി​രു​ന്നു. അ​ന്നു​മു​ത​ൽ വേ​ദ​ന അ​നു​ഭ​വി​ക്കു​ക​യാ​ണ്. അ​സ​ഹ്യ​മാ​യ വേ​ദ​ന​യെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ ചെ​ന്ന​പ്പോ​ൾ ന​ട​ത്തി​യ എ​ക്​​സ്​​റേ പ​രി​ശോ​ധ​യി​ലാ​ണ്​ സൂ​ചി ക​ണ്ടെ​ത്തി​യ​ത്.

ശ​രീ​ര​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ സൂ​ചി​യു​ടെ ഭാ​ഗം നീ​ക്കാ​ൻ വ്യാ​ഴാ​ഴ്ച ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യാ​നാ​യി​ല്ല. പ​കു​തി​ഭാ​ഗ​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഇ​നി വേ​ദ​ന വ​രു​മ്പോ​ൾ ബാ​ക്കി എ​ടു​ക്കാ​മെ​ന്ന്​ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​താ​യി വ​ത്സ​ല അ​റി​യി​ച്ചു. ഇ​തി​നി​ടെ, ത​യ്യ​ൽ സൂ​ചി​യാ​ണ​ന്ന്​ വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ ശ്ര​മി​ച്ച​താ​യി വ​ത്സ​ല ആ​രോ​പി​ച്ചു. കാ​ഴ്​​ച​ക്ക്​ ത​ക​രാ​റു​ള്ള​തി​നാ​ൽ ത​യ്യ​ൽ സൂ​ചി ഉ​പ​യോ​ഗി​ക്കാ​റി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും നേ​രി​ട്ട് ഇ​ട​പെ​ടു​മെ​ന്നും അ​ബി​ൻ വ​ർ​ക്കി എം.​എ​ൽ.​എ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് വി​ശ​ദീ​ക​ര​ണം ന​ൽ​കി. ശ​രീ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത് കു​ത്തി​വെ​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സൂ​ചി​യാ​ണെ​ന്നും എ​ന്നാ​ൽ, ഇ​ത് കു​ടു​ങ്ങി​യ​ത് കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ത​ന്നെ​യാ​ണോ എ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൂ​ചി പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്നും സൂ​പ്ര​ണ്ട് അ​റി​യ​ച്ചു.

അന്വേഷണത്തിന്​ നിർദേശം

പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ പി​ഴ​വി​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ നി​ർ​ദേ​ശം ന​ൽ​കി ആ​രോ​ഗ്യ മ​ന്ത്രി. ഡി.​എം.​ഒ​ അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം. വി​ഷ​യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ബി​ൻ വ​ർ​ക്കി എം.​എ​ൽ.​എ ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നെ നേ​രി​ൽ ക​ണ്ട് ക​ത്ത് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​ട​പെ​ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:district hospitalinjectiontreatment errorstuckneedle
News Summary - Housewife's needle gets stuck in her body during injection, treatment goes wrong
Next Story