Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈസ്റ്ററിനും...

ഈസ്റ്ററിനും ദുഃഖവെള്ളിക്കും ട്രഷറി പ്രവർത്തിക്കും

text_fields
bookmark_border
Indian Rupee
cancel

തിരുവനന്തപുരം: ദുഃഖവെള്ളി, ഇൗസ്റ്റർ ദിനങ്ങളിലും നടപ്പു സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസവും സർക്കാർ ട്രഷറികൾ പ്രവർത്തിക്കും.

ബാങ്ക്​ അവധി ദിനങ്ങളായ മാർച്ച്​ 27നും മാർച്ച്​ 28നും നടപ്പുസാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസമായ മാർച്ച്​ 31നും ദുഖവെള്ളി -ഇൗസ്റ്റർ ദിനങ്ങളായ ഏപ്രിൽ രണ്ടിനും ഏപ്രിൽ നാലിനുമാകും ട്രഷറികൾ പ്രവർത്തിക്കുക.

പെൻഷൻ, ശമ്പള വിതരണവും ഇൗ ദിവസങ്ങളിൽ തടസ്സപ്പെടില്ല. പതിനൊന്നാം ശമ്പള പരിഷ്​കരണ ഉത്തരവ്​ അനുസരിച്ച്​ പുതുക്കിയ നിരക്കിലെ ശമ്പളവും പെൻഷനും ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്നതിനായാണ്​ പൊതു അവധി ദിനങ്ങൾ പ്രവൃത്തി ദിനമാക്കിയതെന്ന്​ സർക്കാർ ഉത്തരവിൽ പറയുന്നു. ഏപ്രിൽ ആറിന്​ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ, ഏപ്രിൽ മൂന്നിന്​ മുമ്പായി ഇവ ​വിതരണം ചെയ്യാനാണ്​ ക്രമീകരണമെന്നും ഉത്തരവിൽ പറയുന്നു.

സാമൂഹ്യ സുരക്ഷ പെൻഷനുകൾ ശനിയാഴ്ച മുതൽ സംസ്​ഥാനത്ത്​ വിതരണം ചെയ്യും. മാർച്ചിലെ 1500 രൂപയും ഏപ്രിലിലെ 1600 രൂപയും ഉൾപ്പെടെ 3100 രൂപയാണ്​ പെൻഷൻ ലഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TreasuryGood FridayEaster
News Summary - Treasury to function on Easter, Good Friday
Next Story