തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽനിന്ന് 2.73 കോടി രൂപ തട്ടിയ കേസിലെ പ്രതി എം.ആർ. ബിജുലാലിെൻറ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ബിജുലാലിെൻറ റിമാൻഡ് കാലാവധി ഈമാസം 31 വരെ നീട്ടുകയും ചെയ്തു.
ട്രഷറിയിൽ ഉന്നത തസ്തികയിൽ ജോലിചെയ്യുന്ന ബിജുവിന് ഇപ്പോൾ ജാമ്യം അനുവദിക്കുകയാണെങ്കിൽ അത് കേസിലെ തെളിവ് നശിപ്പിക്കാനും അന്വേഷണത്തെ സ്വാധീനിക്കാനും കാരണമാകുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.