ട്രഷറി സേവിങ്‌സിൽ തടസം: സാങ്കേതിക തകരാറെന്ന് ആർ.ബി.ഐ
text_fieldsതിരുവനന്തപുരം: ട്രഷറി സേവിങ്‌സ് അക്കൗണ്ടുകളിൽനിന്ന് ഓൺലൈനായി ട്രൻസ്‌ഫർ ചെയ്‌ത തുകകൾ ബന്ധപ്പെട്ട അക്കൗണ്ടുകളിൽ ക്രഡിറ്റ് ആകാത്തത് ആർ.ബി.ഐ നെറ്റ്‌വർക്കിലെ തടസം മൂലം. കഴിഞ്ഞ ദിവസങ്ങളിൽ ടി.എസ്.ബി അക്കൗണ്ട് ഉടമകൾ ഓൺലൈനായി നടത്തിയ ഇടപാടുകൾ പൂർത്തീകരിക്കാത്തത് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഇ-കുബേർ സംവിധാനത്തിലെ സാങ്കേതിക പ്രശ്‌നങ്ങൾ മൂലമാണെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
ആർ.ബി.ഐ പണിമിടപാടുകൾ കൈകാര്യം ചെയ്യുന്ന നെറ്റുവർക്കായ ഇ-കുബേറിന്റെ സുരക്ഷാ സംവിധാനത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ഓൺലൈൻ ട്രാൻസ്‌ഫറുകളിൽ പണം ക്രെഡിറ്റ് ചെയ്യാപ്പെടാത്തതെന്നാണ് ബാങ്കിന്റെ ഉന്നത വൃത്തങ്ങൾ അറിയിച്ചത്.
ടി.എസ്.ബി അക്കൗണ്ടുകളിൽനിന്ന് ഓൺലൈനായി പണം കൈമാറ്റം ചെയ്യുന്നതിന് തടസം നേരിടുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ട്രഷറി വകുപ്പും സർക്കാരും ആർ.ബി.ഐ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണ്. പ്രശ്‌നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരുന്നതായാണ് ബാങ്ക് അധികാരികൾ അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

