രണ്ടാം ദിനവും ട്രഷറിയില്‍ പിരിമുറുക്കം
text_fieldsകൊച്ചി: അക്കൗണ്ടില്‍ വന്ന ശമ്പളം മാറിയെടുക്കാന്‍ കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ ട്രഷറികള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ കാവല്‍ നില്‍ക്കുമ്പോള്‍, ശമ്പളം എന്ന് കിട്ടുമെന്നുപോലും അറിയാതെ സ്വകാര്യമേഖലയിലെ ലക്ഷങ്ങള്‍. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ശമ്പള വിതരണവും അനിശ്ചിതത്വത്തിലാണ്.
സംസ്ഥാനത്തിന്‍െറ വാണിജ്യ തലസ്ഥാനമായ എറണാകുളത്ത് മിക്ക സ്ഥാപനങ്ങളിലും എന്ന് ശമ്പളം നല്‍കാന്‍ കഴിയുമെന്നുപോലും പറയാനാകാതെ നട്ടം തിരിയുകയാണ് തൊഴിലുടമകള്‍. കെ.എസ്.ആര്‍.ടി.സി, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ ജീവനക്കാരും ആശങ്കയിലാണ്. നവംബര്‍ എട്ടിനുശേഷം ഒരു സ്ഥാപനത്തില്‍നിന്നും ബില്‍ തുക ലഭിച്ചിട്ടില്ളെന്ന് എറണാകുളത്തെ പ്രമുഖ ഉപഭോക്തൃ ഉല്‍പന്ന വിതരണ സ്ഥാപന മേധാവി പറഞ്ഞു. ഇദ്ദേഹത്തിന്‍െറ സ്ഥാപനത്തില്‍ നൂറിലേറെ ജീവനക്കാരും കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ഓടുന്ന പത്തോളം വാഹനങ്ങളുമുണ്ട്.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ വില്‍പന കുത്തനെ കുറഞ്ഞെന്ന കാരണം പറഞ്ഞാണ് കടകളില്‍നിന്ന് കലക്ഷന്‍ ലഭിക്കാതായത്. മിക്ക കടകളും ഓര്‍ഡര്‍ നല്‍കുന്നുമില്ല. മുന്‍ മാസങ്ങളില്‍ പിരിഞ്ഞുകിട്ടിയതിന്‍െറ നാലിലൊന്നുപോലും ഇത്തവണ കിട്ടിയിട്ടില്ല. ഉല്‍പന്ന വിതരണ കമ്പനികള്‍ക്ക് നല്‍കിയ ചെക്കുകളും മടങ്ങുന്ന സ്ഥിതിയാണ്. ചില സ്ഥാപനങ്ങള്‍ നല്‍കിയ ചെക്ക് മാറിയെടുക്കാന്‍തന്നെ കഴിയാത്തതിനാല്‍ ജീവനക്കാര്‍ക്ക് അഡ്വാന്‍സ് തുക പോലും നല്‍കാന്‍ കഴിയുന്നില്ളെന്നും ഇദ്ദേഹം പറയുന്നു.
വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. കച്ചവടം കുറഞ്ഞതിനാല്‍ വാടക കൊടുക്കാന്‍പോലും വിറ്റുവരവ് തികയാത്ത അവസ്ഥയാണെന്നാണ് കടയുടമകള്‍ ജീവനക്കാരോട് വിശദീകരിക്കുന്നത്. മുഴുവന്‍ ശമ്പളവും നല്‍കാനാവില്ളെന്നും അഡ്വാന്‍സ് മാത്രം നല്‍കാമെന്നും വ്യക്തമാക്കിയവരുമുണ്ട്. അക്കൗണ്ടില്‍ വന്ന ശമ്പളം മാറിയെടുക്കാന്‍ കഴിയാത്തവരുടെ പ്രശ്നം പരിഹരിക്കാന്‍ മാത്രമാണ് സംസ്ഥാന ധനമന്ത്രിയടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്നും ശമ്പളംതന്നെ കിട്ടുമെന്ന് ഉറപ്പില്ലാത്തവരുടെ കാര്യത്തിലും ഇടപെടലുണ്ടാകണമെന്നും ആവശ്യമുയരുന്നുണ്ട്.
അതിനിടെ, ഓരോ ബാങ്കിനും നല്‍കുന്ന കറന്‍സി എത്രയെന്ന കണക്ക് റിസര്‍വ് ബാങ്ക് ദിവസവും പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി ബാങ്ക് ജീവനക്കാര്‍ രംഗത്തത്തെി. എല്ലാ ബാങ്കുകള്‍ക്കും ആവശ്യത്തിന് കറന്‍സി എത്തിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഇടക്കിടെ അറിയിപ്പ് നല്‍കുന്നതിനാല്‍ തങ്ങള്‍ നോട്ട് പൂഴ്ത്തിവെക്കുന്നുവെന്ന് ആരോപിച്ച് ഇടപാടുകാര്‍ തട്ടിക്കയറുന്നുവെന്നാണ് ബാങ്ക് ജീവനക്കാരുടെ പരാതി. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനുമാണ് ഈ ആവശ്യമുന്നയിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് കത്തയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
