Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാർഷിക പദ്ധതി ലക്ഷ്യം...

വാർഷിക പദ്ധതി ലക്ഷ്യം നേടിയില്ല; മുമ്പില്ലാത്ത പ്രതിസന്ധിയെന്ന്​ മന്ത്രി

text_fields
bookmark_border
kn balagopal
cancel
camera_alt

 കെ.എൻ. ബാലഗോപാൽ 

തി​രു​വ​ന​ന്ത​പു​രം: വാ​ർ​ഷി​ക പ​ദ്ധ​തി ല​ക്ഷ്യം നേ​ടി​യി​ല്ലെ​ങ്കി​ലും വ​ലി​യ ആ​ഘാ​ത​മി​ല്ലാ​തെ ട്ര​ഷ​റി സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന​ദി​നം ക​ട​ന്നു​കൂ​ടി. മൊ​ത്തം വി​നി​യോ​ഗം 90 ശ​ത​മാ​ന​ത്തി​ലെ​ത്തി. മാ​ർ​ച്ചി​ൽ മാ​ത്രം 20,000 കോ​ടി രൂ​പ ചെ​ല​വാ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി 12 വ​രെ ട്ര​ഷ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ അ​ന്തി​മ ക​ണ​ക്ക്​ വ​ന്നി​ട്ടി​ല്ല. അ​തേ​സ​മ​യം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മെ​ന്ന്​ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ചു. ഇ​ത്ര സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട്​ മു​മ്പൊ​രി​ക്ക​ലും നേ​രി​ട്ടി​ട്ടി​ല്ല. 40,000 കോ​ടി​യു​ടെ കു​റ​വാ​ണ്​ വ​ന്ന​ത്. കേ​ന്ദ്ര​ത്തി​ന്‍റെ സ​മീ​പ​നം​മൂ​ലം ശ​മ്പ​ളം കൊ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​മോ എ​ന്ന്​ ഭ​യ​ന്നി​രു​ന്നു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ 97 ശ​ത​മാ​നം ഫ​ണ്ട്​ ന​ൽ​കി​.

സം​സ്ഥാ​ന​​ത്തി​ന്‍റെ ആ​കെ പ​ദ്ധ​തി 39,640 കോ​ടി​യു​ടേ​താ​ണ്. സ​ർ​ക്കാ​റി​ന്‍റെ പ​ദ്ധ​തി നി​രീ​ക്ഷ​ണ സം​വി​ധാ​ന​മാ​യ പ്ലാ​ൻ​സ്​​പെ​യ്​​സി​ൽ വൈ​കീ​ട്ടു​വ​രെ 73.89 ശ​ത​മാ​ന​മാ​ണ്​ വി​നി​യോ​ഗം കാ​ണി​ച്ച​ത്. 22,322 കോ​ടി​യു​ടെ സം​സ്ഥാ​ന പ​ദ്ധ​തി​യി​ൽ 69.88 ശ​ത​മാ​ന​വും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ 8048 കോ​ടി​യി​ൽ 87.95 ശ​ത​മാ​ന​വും കേ​ന്ദ്ര സ​ഹാ​യ​മു​ള്ള പ​ദ്ധ​തി​ക​ളി​ലെ 9270.19 കോ​ടി​യി​ൽ 71.36 ശ​ത​മാ​ന​വു​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന്തി​മ ക​ണ​ക്ക്​ വ​രു​മ്പോ​ൾ ഇ​നി​യും ഉ​യ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmenttreasuryKN Balagopalan
Next Story