Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രഷറി തട്ടിപ്പ്​:...

ട്രഷറി തട്ടിപ്പ്​: കടുത്ത നിയന്ത്രണം; ആപ്ലിക്കേഷനുകൾ പരിമിതപ്പെടുത്തും

text_fields
bookmark_border
ട്രഷറി തട്ടിപ്പ്​: കടുത്ത നിയന്ത്രണം; ആപ്ലിക്കേഷനുകൾ പരിമിതപ്പെടുത്തും
cancel

തി​രു​വ​ന​ന്ത​പു​രം: ട്ര​ഷ​റി ത​ട്ടി​പ്പ്​ സ​ർ​ക്കാ​റി​ന്​ ത​ന്നെ നാ​ണ​ക്കേ​ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒാ​ഫി​സ്​ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ​ട്ര​ഷ​റി വ​കു​പ്പ്.

ട്ര​ഷ​റി സോ​ഫ്​​റ്റ്​​വെ​യ​റി​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ അ​വ​രു​ടെ ത​സ്​​തി​ക​യി​ലെ ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​നു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ​യും സ്​​ഥ​ലം​മാ​റി​പ്പോ​കു​ന്ന​വ​രു​ടെ​യും പാ​സ്​​വേ​ർ​ഡും മ​റ്റ്​ സാ​​േ​ങ്ക​തി​ക വി​വ​ര​ങ്ങ​ളും അ​തേ​ദി​വ​സം നി​ർ​ജീ​വ​മാ​ക്കും.

ലോ​ഗി​ൻ സൗ​ക​ര്യം ല​ഭി​ക്കാ​ൻ നി​ശ്ചി​ത ഫോ​റ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്​​ഥ​യും ഏ​ർ​പ്പെ​ടു​ത്തി ട്ര​ഷ​റി ഡ​യ​റ​ക്​​ട​ർ ബു​ധ​നാ​ഴ്​​ച ഉ​ത്ത​ര​വ്​ ന​ൽ​കി.

പു​തി​യ ജീ​വ​ന​ക്കാ​ർ,​ സ്​​ഥ​ലം​മാ​റി എ​ത്തു​ന്ന​വ​ർ, ഡെ​പ്യൂ​േ​ട്ട​ഷ​ൻ-​വ​ർ​ക്കി​ങ്​ അ​റേ​ഞ്ച്​​മെൻറു​കാ​ർ തു​ട​ങ്ങി എ​ല്ലാ​വ​ർ​ക്കു​ം ഒാ​ഫി​സ്​ ഒാ​ർ​ഡ​ർ പ്ര​കാ​രം ചു​മ​ത​ല ന​ൽ​കി​യ​ശേ​ഷം അ​ത്​ നി​ർ​വ​ഹി​ക്കാ​നാ​വ​ശ്യ​മാ​യ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ മാ​ത്രം ലോ​ഗി​ൻ സൗ​ക​ര്യം ന​ൽ​കും.

ജീ​വ​ന​ക്കാ​ർ​ക്ക്​ എ​ല്ലാ വി​ഭാ​ഗ​ത്തി​ലും ക​യ​റാ​നു​ള്ള സൗ​ക​ര്യം ഇ​ല്ലാ​താ​ക്കി. കൈ​കാ​ര്യം ചെ​യ്യു​ന്ന സെ​ക്​​ഷ​ൻ, ത​സ്​​തി​ക ഉ​ൾ​പ്പെ​ടെ വ്യ​ക്​​ത​മാ​ക്കി ജി​ല്ല ട്ര​ഷ​റി ഒാ​ഫി​സ​ർ​ക്ക്​ ജീ​വ​ന​ക്കാ​ർ അ​പേ​ക്ഷ ന​ൽ​ക​ണം. പു​തി​യ ജീ​വ​ന​ക്കാ​രു​ടെ യൂ​സ​ർ ര​ജി​സ്​​ട്രേ​ഷ​ൻ, ഒൗ​ദ്യാ​ഗി​ക ഇ-​മെ​യി​ൽ വി​ലാ​സം എ​ന്നി​വ​ക്കാ​യു​ള്ള അ​പേ​ക്ഷ ജി​ല്ല ട്ര​ഷ​റി ഒാ​ഫി​സ​റു​ടെ മേ​​ലൊ​പ്പ്​ സ​ഹി​തം ഡ​യ​ക്​​ട​റേ​റ്റി​ൽ സ​മ​ർ​പ്പി​ക്ക​ണം.

യൂ​സ​ർ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യ അ​റി​യി​പ്പ്​ ല​ഭി​ച്ച ശേ​ഷം ആ​വ​ശ്യ​മാ​യ ആ​പ്ലി​ഷേ​ക്ക​ഷ​നു​ക​ളി​ൽ ലോ​ഗി​ൻ സൗ​ക​ര്യം ന​ൽ​ക​ും.

സ്​​ഥ​ലം മാ​റ​ി​പ്പോ​കു​ന്ന ജീ​വ​ന​ക്കാ​രു​ടെ​യും വി​ര​മി​ക്കു​ന്ന​വ​രു​ടെ​യും വി​വ​രം ട്ര​ഷ​റി ഒാ​ഫി​സ​ർ​മാ​ർ അ​ന്നു​ത​ന്നെ ജി​ല്ല ട്ര​ഷ​റി ഒാ​ഫി​സ​റെ അ​റി​യി​ക്ക​ണം.

സ്​​ഥ​ലം​മാ​റു​ന്ന ജീ​വ​ന​ക്കാ​ര​െൻറ എ​ല്ലാ യൂ​സ​ർ പ്രി​വി​ലേ​ജു​ക​ളും ജി​ല്ല കോ​ഒാ​ഡി​റ്റ​ർ റ​ദ്ദാ​ക്ക​ണം. ശേ​ഷം യു.​എം.​എ.​എ​സി​ൽ ഒാ​ഫി​സ്​ ട്രാ​ൻ​സ്​​ഫ​ർ ഒാ​പ്​​ഷ​ൻ മു​ഖേ​ന രേ​ഖ​പ്പെ​ടു​ത്ത​ണം.

ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ ക​മ്പ്യൂ​ട്ട​റി​ൽ സൂ​ക്ഷി​ക്കു​ന്ന​ത്​ വി​ല​ക്കി

മോ​സി​ല്ല ഫ​യ​ർ​ഫോ​ക്​​സ്, ഗൂ​ഗി​ൾ ക്രോം, ​ഇ​ൻ​റ​ർ​നെ​റ്റ്​ എ​ക്​​സ്​​പ്ലോ​റ​ർ തു​ട​ങ്ങി​യ ബ്രൗ​സ​റു​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ പാ​ടി​ല്ല.

സ​ബ്​​ട്ര​ഷ​റി ഒാ​ഫി​സ​ർ​മാ​ർ ഇ​ത്​ ഉ​റ​പ്പാ​ക്ക​ണം. ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ ആ​രെ​ങ്കി​ലും ക​മ്പ്യൂ​ട്ട​ർ ബ്രൗ​സ​റു​ക​ളി​ൽ സ്​​റ്റോ​ർ ചെ​യ്​​താ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ ഉ​ട​ൻ നീ​ക്കം​ചെ​യ്യ​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ എ​ഫ്.​എം.​എ​സ്​ വെ​ണ്ട​റു​ടെ സേ​വ​നം ആ​വ​ശ്യ​പ്പെ​ടാം.

ട്ര​ഷ​റി ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ വ്യ​ക്​​തി​ഗ​ത പാ​സ്​​വേ​ർ​ഡ്​ ആ​രു​മാ​യും പ​ങ്കു​െ​വ​ക്കാ​ൻ പാ​ടി​ല്ല. ​ആ​രെ​ങ്കി​ലും മ​ന​സ്സി​ലാ​ക്കി​യെ​ന്ന്​ തോ​ന്നി​യാ​ൽ ഉ​ട​ൻ പാ​സ്​​വേ​ർ​ഡ്​ മാ​റ്റ​ണം. ലോ​ഗി​ൻ വി​വ​ര​ങ്ങ​ളോ വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ളോ മ​റ്റു​ള്ള​വ​ർ കാ​ണു​ന്ന ത​ര​ത്തി​ൽ ഡെ​സ്​​കി​ലോ ക​മ്പ്യൂ​ട്ട​റി​ലോ ബ്രൗ​സ​റു​ക​ളി​ലോ രേ​ഖ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ല.

നി​ശ്ചി​ത കാ​ല​യ​ള​വി​ൽ പാ​സ്​​വേ​ർ​ഡ്​ മാ​റ്റ​ണം. സീ​റ്റ്​ വി​ട്ടു​പോ​കു​ന്ന​തി​ന്​ മു​മ്പാ​യി ട്ര​ഷ​റി ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ​നി​ന്ന്​ ലോ​ഗ്​​ഒൗ​ട്ട്​ ചെ​യ്യ​ണം. സ്​​ഥ​ലം​മാ​റു​ക​യോ വി​ര​മി​ക്കു​ക​യോ ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ ഒാ​ഫി​സി​ൽ​നി​ന്ന്​ റി​ലീ​വ്​ ചെ​യ്യു​ന്ന​തി​ന്​ മു​മ്പ്​ ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഡെ​സ്​​കി​ലും ക​മ്പ്യൂ​ട്ട​റു​ക​ളി​ലും ബ്രൗ​സ​റു​ക​ളി​ലും ലോ​ഗി​ൻ വി​വ​ര​ങ്ങ​ളോ മ​റ്റ്​ വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ളോ രേ​ഖ​പ്പ​ടു​ത്തി​യി​​ട്ടി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം.

ആ​വ​ശ്യ​മെ​ങ്കി​ൽ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​റു​ടെ സേ​വ​നം തേ​ടാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story