
ട്രഷറി തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് നോട്ടീസ്
text_fieldsതിരുവനന്തപുരം: ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. ഇവരുടെ വിശദീകരണം ലഭിച്ച ശേഷം നടപടി ആലോചിക്കുമെന്ന് മന്ത്രി ഡോ. തോമസ് െഎസക് അറിയിച്ചു. ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒരാളെ നേരത്തേ തന്നെ സർവിസിൽനിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിെൻറ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. വരുമാനം പകുതിയിൽ താഴെയായി. ജി.എസ്.ടിക്കുള്ള നഷ്ട പരിഹാരവും ലഭിക്കുന്നില്ല. ഡിസംബർ വരെ അനുവദിച്ച മുഴുവൻ വായ്പയും ഇതിനകം എടുത്തു. സാമ്പത്തിക പ്രതിസന്ധിയിലും ആരോഗ്യ മേഖലക്കും ക്ഷേമപെൻഷൻ-സ്കോളർഷിപ് പോലെ ആനുകൂല്യത്തിനും കുറവ് വരുത്തില്ല. കെ.എസ്.ആർ.ടി.സിക്ക് സഹായം നൽകും. ബജറ്റിൽ 1000 കോടിയാണെങ്കിലും 2000 കോടി വരെ നൽകേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.