ട്രഷറി തട്ടിപ്പ്: വിജിലൻസ് അന്വേഷണം വേണ്ടെന്ന തീരുമാനത്തിനെതിരെ സി.പി.െഎ സംഘടന
text_fieldsതിരുവനന്തപുരം: ട്രഷറി തട്ടിപ്പ് സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെ സി.പി.െഎ അനുകൂല സർവിസ് സംഘടനയായ ജോയൻറ് കൗൺസിൽ രംഗത്ത്. വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജോയൻറ് കൗൺസിൽ ജന.സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ടി.എം. തോമസ് െഎസക്കിനും നിവേദനം നൽകി.
ട്രഷറി തട്ടിപ്പിൽ ബിജുലാൽ അറസ്റ്റിലായ സന്ദർഭത്തിൽ തന്നെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് േജായൻറ് കൗൺസിൽ രംഗത്തെത്തിയിരുന്നു. ട്രഷറി വകുപ്പിലെ േസാഫ്ട്വെയറുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തട്ടിപ്പിന് കാരണമായതെന്നും അതിനാൽ വഞ്ചിയൂർ ട്രഷറി തട്ടിപ്പ് സംബന്ധിച്ച അന്വേഷണം വിജിലൻസിന് കൈമാറുകയാണെങ്കിൽ മറ്റ് ട്രഷറികളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന് വ്യക്തമാകുമെന്നും ജോയൻറ്കൗൺസിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണം വിജിലൻസിന് കൈമാറണമെന്ന ശിപാർശ പൊലീസ് നൽകിയെങ്കിലും വേണ്ടെന്ന നിലപാടാണ് ധനകാര്യമന്ത്രി തോമസ് െഎസക് എടുത്തത്. അതിെൻറ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന തീരുമാനമാണ് മുഖ്യമന്ത്രി പിണറായി വിജയനും കൈക്കൊണ്ടത്.
അതിനെതിരെയാണ് ഇപ്പോൾ േജായൻറ് കൗൺസിൽ രംഗത്തെത്തിയത്. ട്രഷറി തട്ടിപ്പ് സംബന്ധിച്ച് പഴുതടച്ച സമഗ്ര അന്വേഷണം നടത്തണമെന്നും ഇതുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ജോയൻറ് കൗൺസിൽ നിവേദനം സമർപ്പിച്ചിട്ടുള്ളത്.
ട്രഷറി തട്ടിപ്പ് എങ്ങനെ നടന്നെന്ന കാര്യം ഇപ്പോഴും അവ്യക്തമാണെന്നും തട്ടിപ്പിെൻറ വ്യാപ്തി ഉൾപ്പെടെ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ടെന്നും ജയചന്ദ്രൻ കല്ലിംഗൽ 'മാധ്യമ' ത്തോട് പറഞ്ഞു. അതിനാലാണ് വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.