സർവത്ര നിയന്ത്രണം: ട്രഷറി കടുത്ത ഞെരുക്കത്തിൽ
text_fieldsതിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കാൻ ഒന്നരമാസം മാത്രം ബാക്കിനിൽക്കെ ട്ര ഷറി കടുത്ത ഞെരുക്കത്തിൽ. ബില്ലുകൾ മാറുന്നതിനും പണം പിൻവലിക്കുന്നതിനും വകുപ്പുകള ുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയിടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. സാമ്പത്തിക വ ർഷത്തിെൻറ അവസാനമായതിനാൽ വരുംദിവസങ്ങളിൽ കൂട്ടത്തോടെ ബില്ലുകൾ ട്രഷറിയിലേ ക്ക് എത്താനിരിക്കെയാണ് നിയന്ത്രണം. നിയന്ത്രണപരിധിയിൽ വരുന്ന ബില്ലുകളും ചെക്കുക ളും വാങ്ങരുതെന്നും ഇതിനെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥരെ മാത്രം അവ സ്വീകരിക്കാൻ ചുമതലപ്പെടുത്തണമെന്നും ട്രഷറികൾക്ക് നിർദേശം നൽകി. മാർച്ച് 31വരെ നിയന്ത്രണം തുടരും. ക്ഷേമപെൻഷൻ കുടിശ്ശിക നൽകാൻ 2980 കോടി, ശമ്പള-പെൻഷൻ ബാധ്യത എന്നിവക്ക് പുറമെ പദ്ധതിചെലവിന് ഭീമമായ തുക ആവശ്യമാണ്. ബജറ്റ് വിഹിതം നഷ്ടപ്പെടാതിരിക്കാൻ ചെയ്യുന്ന ഇൗ നടപടി അടിസ്ഥാന സാമ്പത്തിക തത്ത്വങ്ങൾക്ക് വിരുദ്ധവും ധനകാര്യ മുൻകരുതലിനെ അട്ടിമറിക്കുന്നതാണെന്നും ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സർക്കുലറിൽ പറയുന്നു.
=സർക്കാർ വകുപ്പുകളുടെയും മറ്റും ഒരു ബില്ലിലോ ചെക്കിലോ പിൻവലിക്കാവുന്ന തുക അഞ്ച് ലക്ഷമായി പരിമിതപ്പെടുത്തി. കരാറുകാർ, അക്രഡിറ്റഡ് ഏജൻസികൾ, വിതരണക്കാർ എന്നിവർക്ക് ഒരു ബില്ലിൽ മാറാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയായി പരിമിതപ്പെടുത്തി. മരുന്ന്, ഭക്ഷണം, ഡയറ്ററി ചാർജ് എന്നിവക്ക് നിയന്ത്രണമില്ല. ട്രഷറി ക്യൂവിലേക്ക് മാറ്റുന്നവ പാസാക്കുേമ്പാൾ കരാറുകാരുടേതല്ലാത്ത ബില്ലുകൾക്ക് മുൻഗണന.
=വകുപ്പുകളും മറ്റും ഉപയോഗിക്കുന്ന പി.എസ്.ടി.എസ്.ബി, എസ്.ടി.എസ്.ബി, പി.ഡി, ടി.പി അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ െക്രഡിറ്റ് നിർത്തലാക്കിയിരുന്നു. എന്നാൽ 10,000 രൂപ വരെ എസ്.ടി.എസ്.ബി വിഭാഗത്തിൽ അനുവദിച്ചു. ഇൗ അക്കൗണ്ടുകളിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന തുകയുടെ പരിധി അഞ്ച് ലക്ഷമാക്കി. ട്രഷറിനിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയ ഇനങ്ങൾക്ക് പരിധി ബാധകമല്ല.
=തദ്ദേശ സ്ഥാപനങ്ങളുടെ ഒരു ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾക്ക് നിയന്ത്രണമുണ്ടാകും. ഇതിന് മുകളിലുള്ള ബില്ലുകൾ ഇ-സബ്മിറ്റ് ചെയ്യുന്ന മുറക്ക് ട്രഷറി ക്യൂവിലേക്ക് മാറ്റും. ട്രഷറി ക്യൂവിലേക്ക് മാറ്റുന്ന ബില്ലുകൾ ഇ-സബ്മിഷെൻറ സംസ്ഥാനതല മുൻഗണനാക്രമത്തിൽ മാറ്റി നൽകും. ലൈഫ് മിഷൻ, ഭവന പദ്ധതികൾ എന്നിവക്ക് നിയന്ത്രണമില്ലെന്ന് വെള്ളിയാഴ്ച ട്രഷറി ഡയറക്ടർ നിർദേശിച്ചു.
=മുൻകൂറുകൾ അനുവദിക്കുന്നത് നിർത്തലാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നിയന്ത്രണമില്ല. നിർദേശം നടപ്പാക്കുന്നതിലെ വീഴ്ച ഗുരുതര കൃത്യവിലോപമായി കാണുമെന്നും ധനകാര്യ സെക്രട്ടറി മുന്നറിയിപ്പ് നൽകി.
1000 കോടി കൂടി കടമെടുക്കുന്നു
തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യത്തിൽ ചെലവുകൾക്ക് 1000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇത്രയും തുകയുടെ കടപ്പത്രം പുറപ്പെടുവിക്കും. അടുത്ത മാസം ആദ്യത്തെ ശമ്പള വിതരണം കൂടി സുഗമമാക്കുന്നതിനാണിത്. 26ന് മുംബൈ റിസർവ് ബാങ്കിൽ കടപ്പത്രത്തിെൻറ ലേലം നടക്കും. തൊട്ടടുത്ത ദിവസം തന്നെ പണം സർക്കാറിന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
