നാളെ മുതൽ ട്രോളിങ് നിരോധനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ഒമ്പതിന് അർധരാത്രി മുതല്‍ നിലവിൽ വരും. പ്രജനന കാലയളവിൽ മത്സ്യസമ്പത്ത് സംരക്ഷിക്കാനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കാനുമാണ് ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ട്രോളിങ് ബോട്ടുകള്‍ ഒമ്പതിന് വൈകുന്നേരത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം.
ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന് ഫിഷറീസ് വകുപ്പ് എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂർ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചു. വിഴിഞ്ഞം, വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് രണ്ട് മറൈന്‍ ആംബുലന്‍സുകൾ പ്രവര്‍ത്തിക്കുന്നു.
വകുപ്പിന്റെ ഒമ്പത് എഫ്.ആര്.പി വള്ളങ്ങളും കടല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വിന്യസിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

