Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനശതാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരന് കോവിഡ്; യാത്രക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
covid-5.jpg
cancel

കൊച്ചി: ജനശതാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരന് യാത്രക്കിടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും കന്യാകുമാരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന്‍റെ പരിശോധനാഫലം തൃശൂരിൽ എത്തിയപ്പോഴാണ് അറിഞ്ഞത്. തുടർന്ന് എറണാകുളത്ത് ഇറങ്ങി മെഡിക്കൽ കോളജിലേക്ക് മാറുകയായിരുന്നു. ഇദ്ദേഹം യാത്ര ചെയ്ത തുടർന്ന് ജനശതാബ്ദിയുടെ മൂന്ന് കംപാർട്ട്‌മെന്റുകൾ സീൽ ചെയ്തു. തിരുവനന്തപുരത്ത് വെച്ച് കമ്പാർട്ടുമെന്‍റുകൾ അണുവിമുക്തമാക്കും.

കന്യാകുമാരി സ്വദേശിയായ ഇയാൾ കോഴിക്കോട് കുന്ദമംഗലത്ത സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ഇതിനിടയിലാണ് സ്രവ സാമ്പിളുകൾ പരിശോധനക്ക് നൽകിയത്. സ്വദേശത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പരിശോധനാ ഫലം പോസിറ്റീവ് ആയ വിവരം ആരോഗ്യ വകുപ്പ് അറിയിച്ചത്.  തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

Latest VIDEO

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - traveller confired covid at Janashathabdi express
Next Story