Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശൂരിൽ കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു; കാരണം വ്യക്തമല്ല
text_fieldsbookmark_border
തൃശൂർ: കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു. തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിലായിരുന്നു അപകടം നടന്നത്. തീപിടുത്തത്തിൽ ട്രാവലർ പൂർണമായി കത്തി നശിച്ചു. ആർക്കും പരുക്കില്ല. കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തിലേക്ക് ആളുകളെ ഇറക്കി, വീണ്ടും ആളുകളെ എടുക്കുന്നതിനായി എത്തിയ സമയത്താണ് തീപിടുത്തം ഉണ്ടാകുന്നത്.
തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. വളരെ പെട്ടെന്ന് വാഹനത്തിൽ തീ ആളിപിടിക്കുകയായിരുന്നു. ഡ്രൈവർ ഉടൻ തന്നെ പുറത്തിറങ്ങി. ആളുകൾ വാഹനത്തിൽ ഇല്ലാതിരുന്നത് ഒഴിവാക്കിയത് വലിയൊരു ദുരന്തമാണ്. ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണനാണ് വാഹനം ഓടിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

