Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയ്യപ്പഭക്തർ സഞ്ചരിച്ച...

അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്

text_fields
bookmark_border
അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്
cancel

ചങ്ങരംകുളം: കുറ്റിപ്പുറം - ചൂണ്ടൽ സംസ്ഥാന പാതയിൽകടവല്ലൂരിൽ കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കളവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ച പുലർച്ചെ 4:30 നാണ് അപകടം നടന്നത്. കർണാടകയിൽ നിന്നും 13 പേരുമായി ശബരിമലയിലേക്ക് പുറപ്പെട്ട അയ്യപ്പ ഭക്തർ സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കർണാടക സ്വദേശികളായ കുമാർ ( 29 ), രാഘവേന്തർ ( 24), അശ്വനാഥ് ( 21), 22 വയസ്സുള്ള ശേഖർ (22) , സുദർശൻ (17)എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തിൽ കുമാറിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു.അപകടത്തെ തുടർന്ന് ട്രാവലർ സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു.പരിക്കേറ്റവരെ കുന്നംകുളം 108 ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവശിപ്പിച്ചു. കടവല്ലൂർ റോയൽ പ്ലാസ ഓഡിറേറാറിയത്തിനു സമീപത്താണ് അപകടം മുണ്ടായത്.കർണ്ണാടകയിൽ നിന്ന് ശബരിമലക്ക് പോയിരുന്ന ടെമ്പോ ട്രാവലറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ വാഹനത്തിന്റെ ഒരുവശം പൂർണ്ണമായും തകർന്നു. അപകടത്തിൽ സമീപത്തെ വൈദ്യുതി പോസ്റ്റും തകർന്നു ,ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരും കുന്നംകുളം പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ayyappa devoteesaccident
News Summary - Traveler carrying Ayyappa devotees overturned and five were injured
Next Story