കേരളത്തിന്‍റെ പാസ് ഉള്ളവർക്ക് കർണാടകയിൽനിന്ന് യാത്രക്ക് അനുമതി
text_fieldsബംഗളൂരു: കേരളത്തിലെ ബന്ധപ്പെട്ട ജില്ല കലക്ടർമാർ പാസ് അനുവദിച്ചവർക്ക് കർണാടകത്തിൽനിന്ന് കേരളത്തിലേക്ക് യാത്രക്ക് അനുമതി. ഇതിനായി പ്രത്യേകം കർണാടകയുടെ പാസ് എടുക്കേണ്ടതില്ല.
നോര്‍ക്ക രജിസ്‌ട്രേഷന്‍ വഴി ലഭിക്കുന്ന ഐഡി ഉപയോഗിച്ച് കോവിഡ് 19 ജാഗ്രത വെബ്സൈറ്റിൽ അപേക്ഷ നൽകി പാസ് ലഭിച്ചവർക്ക് അതുമായി കർണാടകയിൽ നിന്നും അതിർത്തിയിലെത്താം.
തിങ്കളാഴ്ച വൈകീട്ട് കർണാടകയിൽ ഉദ്യോഗസ്ഥതലത്തിൽ നടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച ആശയക്കുഴപ്പം പരിഹരിച്ചത്. അതേ സമയം കർണാടകയിലേക്ക് കേരളത്തിൽനിന്നും വരുന്നവർ കർണാടക സർക്കാറിന്‍റെ സേവാ സിന്ധു വെബ് സൈറ്റ് വഴി അപേക്ഷ നൽകി പാസ് എടുക്കണം. ഇവർ കർണാടകയിലെത്തി 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
കേരളത്തിലേക്ക് പോകാൻ പാസ് ലഭിച്ചവർക്ക് കർണാടകയുടെ പാസ് ആവശ്യമാണോ എന്ന കാര്യത്തിലെ അനിശ്ചിതത്വമാണ് ഇതോടെ നീങ്ങിയത്. ഇതു സംബന്ധിച്ച നിർദേശം അതാത് ജില്ല ഡെപ്യൂട്ടി കമീഷണർമാർക്കും ജില്ല പോലീസ് മേധാവികൾക്കും നൽകിയിട്ടുണ്ട്. ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അധികൃതർ അറിയിച്ചു.
പാസുമായി ബന്ധപ്പെട്ട പ്രശ്നം മലയാളി സംഘടനകൾ ചേർന്നുള്ള മലയാളം മിഷൻ ഹെൽപ് ഡെസ്ക് പ്രവർത്തകർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
