Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒളിമ്പിക്സ് കാണാൻ...

ഒളിമ്പിക്സ് കാണാൻ സൈക്കിളിൽ മൂവർ സംഘം ജപ്പാനിലേക്ക്​

text_fields
bookmark_border
ഒളിമ്പിക്സ് കാണാൻ സൈക്കിളിൽ മൂവർ സംഘം ജപ്പാനിലേക്ക്​
cancel
camera_alt????????????? ??????? ???????????? ?????????????????? ????????? ??????? ???????, ???? ?????????, ????????? ???????????? ?????????? ??????????????????????????????

പൊ​ന്നാ​നി: ഒ​ളി​മ്പി​ക്സ് മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ മൂ​ന്നം​ഗ സം​ഘം സൈ​ക്കി​ളി​ൽ ജ​പ്പാ​നി​ലേ​ക്ക്. പൊ​ന്നാ​നി വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി ഹ​സീ​ബ് അ​ഹ്സ​ൻ, കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള ക്ലി​ഫി​ൻ ഫ്രാ​ൻ​സി​സ്, കോ​ട്ട​യ​ത്തു​കാ​രി ഡോ​ണ ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് സാ​ഹ​സി​ക യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന​ത്. എ​ട്ട് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ 10,500 കി​ലോ​മീ​റ്റ​ർ ചു​റ്റി​യാ​ണ്​ ഏ​ഴ​ര മാ​സം​കൊ​ണ്ട്​ ഇ​വ​ർ ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ൽ എ​ത്തു​ക. ഡി​സം​ബ​ർ 15ന് ​കൊ​ച്ചി​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന യാ​ത്ര ജൂ​ലൈ 24ന് ​ടോ​ക്കി​യോ​യി​ൽ അ​വ​സാ​നി​ക്കും. ബം​ഗ്ലാ​ദേ​ശ്, മ്യാ​ൻ​മ​ർ, താ​യ്​​ല​ൻ​ഡ്​, ലാ​വോ​സ്, വി​യ​റ്റ്നാം വ​ഴി ചൈ​ന​യി​ലെ​ത്തു​ന്ന സം​ഘം ഷാ​ങ്ങ്ഹാ​യി​ൽ നി​ന്ന് ക്രൂ​യി​സ് ബോ​ട്ടി​ൽ ടോ​ക്കി​യോ​യി​ലെ​ത്തും.


സം​ഘാം​ഗ​മാ​യ ക്ലി​ഫി​ൻ ആ​ദ്യ​മാ​യ​ല്ല ദീ​ർ​ഘ​ദൂ​ര സൈ​ക്കി​ൾ സ​വാ​രി ന​ട​ത്തു​ന്ന​ത്. ദു​ബൈ​യി​ൽ​നി​ന്ന്​ ഇ​റാ​ൻ, അ​സ​ർ​ബൈ​ജാ​ൻ വ​ഴി ലോ​ക​ക​പ്പ് ഫു​ട്​​ബാ​ൾ കാ​ണാ​ൻ റ​ഷ്യ​യി​ലെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ ക്യൂ​ബ, മെ​ക്സി​ക്കോ എ​ന്നി​വി​ട​ങ്ങ​ളി​ലും സൈ​ക്ലി​ങ്​ ന​ട​ത്തി​യി​ട്ടു​ണ്ട്. ഒ​രു ദി​വ​സം 80 മു​ത​ൽ 100 വ​രെ കി​ലോ​മീ​റ്റ​ർ പി​ന്നി​ടാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് ക്ലി​ഫി​ൻ പ​റ​ഞ്ഞു. മെ​ക്സി​ക്കോ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഡോ​ണ​യും ദീ​ർ​ഘ​ദൂ​ര സൈ​ക്കി​ൾ സ​വാ​രി ഏ​റെ ഇ​ഷ്​​ട​പ്പെ​ടു​ന്നു.
ക്യൂ​ബ​യി​ലും മെ​ക്സി​ക്കോ​യി​ലും സൈ​ക്ലി​ങ്​ ന​ട​ത്തി​യ ഇ​വ​ർ സ്ത്രീ ​ശാ​ക്തീ​ക​ര​ണ സ​ന്ദേ​ശ​മാ​ണ് ത​​െൻറ യാ​ത്ര​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സൈ​ക്ലി​ങ്​ ല​ഹ​രി​യാ​ക്കി​യ ഹ​സീ​ബ് ബം​ഗ​ളൂ​രു​വി​​ലും മൈ​സൂ​രു​വി​ലു​മാ​യി നി​ര​വ​ധി ത​വ​ണ കി​ലോ​മീ​റ്റ​റു​ക​ളോ​ളം സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ചി​ട്ടു​ണ്ട്. സു​ഹൃ​ത്തു​ക്ക​ളു​ടെ കൂ​ടെ ലോ​ക​സ​ഞ്ചാ​രം ന​ട​ത്തു​ന്ന​തി​​െൻറ ത്രി​ല്ലി​ലാ​ണ് ഹ​സീ​ബ്. എ​റ​ണാ​കു​ള​ത്ത് ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ്​ പ​ഠ​ന​ത്തി​നി​ടെ​യാ​ണ്​ മൂ​വ​രും ഒ​ന്നി​ക്കു​ന്ന​ത്. ഐ.​ടി പ്ര​ഫ​ഷ​ന​ലു​ക​ളാ​യ ഇ​വ​ർ ജോ​ലി രാ​ജി​വെ​ച്ചാ​ണ് ഒ​ളി​മ്പി​ക്​​സി​ന്​ തി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്ക്​ മു​ന്നോ​ടി​യാ​യി പൊ​ന്നാ​നി​യി​ലെ​ത്തി​യ മൂ​വ​ർ​ക്കും പൊ​ന്നാ​നി സൈ​ക്ലി​ങ്​ ക്ല​ബ്​ സ്വീ​ക​ര​ണം ന​ൽ​കി. രാ​വി​ലെ വെ​ളി​യ​ങ്കോ​ട് നി​ന്നാ​രം​ഭി​ച്ച സൈ​ക്ലി​ങ്​ പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്​​ഷ​നി​ൽ സ​മാ​പി​ച്ചു. സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പൊ​ന്നാ​നി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി, കാ​ർ​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്​ ടി.​എം. സി​ദ്ദീ​ഖ്​ എ​ന്നി​വ​ർ ആ​ശം​സ നേ​രാ​നെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycling to japanPonnani News
News Summary - travel to Japan to watch the Olympics in cycle-kerala news
Next Story