Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര; ചോദ്യം ചെയ്ത ടി.ടി.ഇക്ക് മർദനം, യാത്രക്കാരന്‍ അറസ്റ്റിൽ
text_fieldsbookmark_border
കോഴിക്കോട്: ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടി.ടി.ഇക്ക് യാത്രക്കാരന്‍റെ മർദനം. ടി.ടി.ഇയും രാജസ്ഥാൻ സ്വദേശിയായ വിക്രം കുമാർ മീണക്കാണ് മർദനമേറ്റത്.
മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണ് സംഭവം നടന്നത്. യാത്രക്കാരൻ ടി.ടി.ഇയുടെ മൂക്കിനിടിക്കുകയായിരുന്നു. പരിക്കേറ്റ വിക്രം കുമാർ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി 10 മണിയോടെ തീരൂരിനടുത്ത് വച്ചാണ് ആക്രമണമുണ്ടായത്. യാത്രക്കാർ നോക്കി നിൽക്കെയാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തു.
ടി.ടി.ഇയെ ആക്രമിച്ച സംഭവത്തിൽ കോഴിക്കോട് റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

