Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയോരമേഖലകളിൽ...

മലയോരമേഖലകളിൽ രാത്രിയാത്ര നിയന്ത്രിക്കണമെന്ന്​ നി​ർ​ദേ​ശം

text_fields
bookmark_border
മലയോരമേഖലകളിൽ രാത്രിയാത്ര നിയന്ത്രിക്കണമെന്ന്​ നി​ർ​ദേ​ശം
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്ക്​ രാ​ത്രി ഗ​താ​ഗ​തം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ജി​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ പൊ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തും അ​പ​ക​ട സൂ​ച​ന ല​ഭി​ച്ചാ​ൽ ഉ​ട​നെ പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ജ്ജ​രാ​യി​രി​ക്കേ​ണ്ട​തു​മാ​ണ്.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ ക്യാ​മ്പു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള നി​ർ​ദേ​ശം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​ർ​ക്കും ന​ൽ​കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelheavy rain-Kerala News
Next Story