Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയാത്രാവിലക്കുള്ളയാളെ...

യാത്രാവിലക്കുള്ളയാളെ എത്തിക്കാൻ കോടികൾ തട്ടിയവർ പിടിയില്‍

text_fields
bookmark_border
യാത്രാവിലക്കുള്ളയാളെ എത്തിക്കാൻ കോടികൾ തട്ടിയവർ പിടിയില്‍
cancel
camera_alt

മു​ഹ​മ്മ​ദ് അ​സ്​​ലം മൗ​ല​വി, മു​ഹ​മ്മ​ദ് ബി​ജ്‌​ലി 

കൊ​ച്ചി: യാ​ത്രാ​നി​രോ​ധ​ന​മു​ള്ള​യാ​ളെ വി​ദേ​ശ​ത്ത് നി​ന്ന് നാ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്നു​പ​റ​ഞ്ഞ് ര​ണ്ടേ​കാ​ൽ കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​രെ എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് അ​റ​സ്​​റ്റ്​ ചെ​യ്തു. പേ​ഴ​ക്കാ​പ്പി​ള്ളി ക​ല്ലു​വെ​ട്ടി​ക്കു​ഴി​യി​ൽ മു​ഹ​മ്മ​ദ് അ​സ്​​ലം മൗ​ല​വി (50), കാ​ഞ്ഞി​ര​പ്പ​ള്ളി പാ​ല​ക്ക​ൽ മു​ഹ​മ്മ​ദ് ബി​ജ്‌​ലി (54) എ​ന്നി​വ​രെ​യാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​കി​െൻറ‌ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

പെ​രു​മ്പാ​വൂ​ർ പാ​റ​പ്പു​റ​ത്ത് താ​മ​സി​ക്കു​ന്ന യു​വാ​വ് ഖ​ത്ത​റി​ൽ യാ​ത്രാ​നി​രോ​ധ​ന​ത്തി​ലാ​ണ്. ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ളു​ടെ ഭാ​ര്യ​യി​ൽ​നി​ന്ന് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി തു​ക വാ​ങ്ങി​യ​ത്. ഇ​ത്ത​ര​ത്തി​ൽ പ്ര​മു​ഖ​ർ ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി​പേ​രെ വി​ദേ​ശ​ത്തെ സ്വാ​ധീ​ന​ത്താ​ൽ നാ​ട്ടി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് തു​ക കൈ​പ്പ​റ്റി​യ​ത്. കൂ​ടു​ത​ൽ പേ​ർ ത​ട്ടി​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​ണോ എ​ന്ന​റി​യാ​ൻ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.

ഡി​വൈ.​എ​സ്.​പി വി. ​രാ​ജീ​വ്, എ​സ്.​ഐ​മാ​രാ​യ പു​ഷ്പ​രാ​ജ്, ബൈ​ജു, എ.​എ​സ്.​ഐ​മാ​രാ​യ ജോ​ർ​ജ് ആ​ൻ​റ​ണി, എ.​എ. ര​വി​ക്കു​ട്ട​ൻ, ര​വി, ഷാ​ൻ​റി, എ​സ്.​സി.​പി.​ഒ​മാ​രാ​യ പ്ര​സാ​ദ്, ശ​ര​ത് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsaslam maulavi
Next Story