മുതുകോരമലയിൽ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ രക്ഷപ്പെടുത്തി
text_fieldsകോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി മുതുകോരമലയിൽ സന്ദർശനത്തിനെത്തി മലയിൽ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ രക്ഷപ്പെടുത്തി. ഈരാറ്റുപേട്ട സ്വദേശികളായ നിഖിൽ, നിർമ്മൽ എന്നിവരാണ് വഴിയറിയാതെ കുടുങ്ങിയത്.
സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ യുവാക്കളുമായി തിരിച്ചു. കൈപ്പള്ളി കപ്പലങ്ങാട് വഴിയാണ് ഇവർ മലമുകളിലേക്ക് പോയത്. മറ്റൊരു വഴിയെ തിരിച്ച് ഇറക്കുന്നതിനിടെ വഴിതെറ്റുകയായിരുന്നു. പിന്നീട് ഇവരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.
മൊബൈൽ റേഞ്ച് ലഭിച്ചപ്പോൾ ഇവർ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട ഫയർഫോഴ്സ് സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. തുലാമഴ ശക്തിപ്പെട്ട സാഹചര്യത്തിൽ മലമുകളിൽ ഉയരുന്ന കോടമഞ്ഞ് വഴിതെറ്റുന്നതിന് കാരണമാകാറുണ്ട്. ഇങ്ങനെയാണ് യുവാക്കൾ വഴി തെറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

