മംഗലം ഡാമിലെ കെണിയിൽ കുടുങ്ങിയ പുലി ചത്തു
text_fieldsവടക്കഞ്ചേരി (പാലക്കാട്): മംഗലം ഡാം ഓടംതോട് നന്നങ്ങാടിയിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തു. കരിങ്കയം ചാലി എസ്റ്റേറ്റിെൻറ അതിർത്തിയിൽ വേലിക്കരികിൽ കാട്ടുപന്നിക്ക് െവച്ച കെണിയിൽ കുടുങ്ങിയ നാല് വയസ്സുള്ള ആൺപുലിയാണ് മയക്കുവെടിവെച്ച് കൊണ്ടുപോകുന്നതിനിടെ ചത്തത്.
ആന്തരികാവയവങ്ങളിലേക്കുള്ള രക്തയോട്ടം നിലച്ചതിനെ തുടർന്നാണിതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ജഡം പരിശോധനക്ക് ശേഷം സംസ്കരിച്ചു. കെണിയിൽ കുടുങ്ങിയ പുലിയെ വെറ്ററിനറി ഡോക്ടർ മിഥുൻ എത്തി മയക്കുവെടി വെച്ച് മയക്കി കൂട്ടിലാക്കി ഒലവക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചത്തത്. കെണി സ്ഥാപിച്ചവർക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
