Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഭ്രമജനകമായ രംഗങ്ങൾ...

സംഭ്രമജനകമായ രംഗങ്ങൾ പ്രചരിപ്പിച്ച് പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കുന്നു; ഇ ബുൾ ജെറ്റിനെതിരെ​ ഗതാഗത മന്ത്രി

text_fields
bookmark_border
e bull jet-Antony Raju
cancel

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ്​ നോട്ടീസ് ലഭിച്ചതിന്​ ആർ.ടി ഓഫിസിൽ കയറി അതിക്രമം കാണിച്ച ഇ ബുൾ ജെറ്റ് വ്ലോഗർമാരുടെ നടപടിക്കെതിരെ നിയമസഭയിൽ രൂക്ഷമായ വിമർശനവുമായി ഗതാഗതമന്ത്രി ആൻറണി രാജു. റോഡ് സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന ചട്ടങ്ങൾ നടപ്പാക്കാൻ ഒരുവശത്ത് ശ്രമിക്കുമ്പോൾ ബോധപൂർവം അട്ടിമറിക്കാൻ സംഘടിതമായ ശ്രമങ്ങൾ മറുവശത്ത് നടന്നുവരികയാ​െണന്ന്​ മാത്യു ടി. തോമസി​െൻറ ശ്രദ്ധക്ഷണിക്കലിന്​ മറുപടി നൽകവെ പറഞ്ഞു.

ലോക്ഡൗൺ നിയന്ത്രണങ്ങളെയും മോട്ടോർ വാഹനനിയമങ്ങളെയും കാറ്റിൽ പറത്തി, ജനങ്ങളെ വിഡ്​ഢികളാക്കുന്ന തരത്തിൽ സംഭ്രമജനകമായ രംഗങ്ങൾ പ്രചരിപ്പിച്ച് പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കാൻ ശ്രമങ്ങൾ നടക്ക​ുന്നു. ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിൽ നിർത്താനും ബോധപൂർവ ശ്രമമുണ്ടായി.

റോഡ്​ സുരക്ഷാ നിയമം കാലാനുസൃതമായി പരിഷ്‌കരിക്കാൻ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി. നിലവിലെ മോ​​ട്ടോർ വാഹനനിയമത്തിലെ സെക്​ഷൻ 155 പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് നടപ്പാക്കാൻ പൊലീസ്, പൊതുമരാമത്ത്, ആരോഗ്യം വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും.

ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന് കൂടുതൽ അധികാരം നൽകും. റോഡ് സുരക്ഷക്കായി ഇൻറഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്‌മെൻറ്​ സിസ്​റ്റം നടപ്പാക്കും. സംസ്ഥാനത്ത് റോഡപകടങ്ങൾ കുറഞ്ഞുവരികയാണ്. 2019ൽ 41111 അപകടങ്ങളുണ്ടായെങ്കിൽ 2020ൽ 27,877ഉം 2021ൽ 18,391 ഉം ആയും കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Antony RajuTransport Ministere-bull jet
News Summary - Transport Minister Antony Raju criticizes e-bull jet bloggers
Next Story