മൂന്നക്കം തികക്കാനാവാതെ ട്രാൻസ്ജെൻഡേഴ്സിന്റെ വോട്ടർപട്ടിക
text_fieldsകണ്ണൂർ: ഭരണഘടനയുടെ ലിംഗ സമത്വ നിലപാടനുസരിച്ച് വോട്ടർപട്ടികയിൽ ട്രാൻസ്ജെൻഡേഴ ്സിനെ വേർതിരിച്ച് ചേർക്കാൻ തീവ്രനീക്കം നടത്തിയിട്ടും കേരളത്തിൽ ‘ജനസംഖ്യ’ മൂന്നക്കത്തിൽ എത്തിയില്ല.
കരട് വോട്ടർപട്ടികയെക്കുറിച്ച പരാതി സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 10ന് അവസാനിച്ചപ്പോഴും ട്രാൻസ്ജെൻഡേഴ്സിന്റെ കാര്യമായ പരാതിയൊന്നും തെരഞ്ഞെടുപ്പ് വിഭാഗത്തിന് ലഭിച്ചില്ല. ഇൗ സാഹചര്യത്തിൽ കരടുപട്ടികയിൽ ട്രാൻസ്ജെൻഡേഴ്സിനെ തിരഞ്ഞു പിടിച്ച് ചേർക്കാൻ വകുപ്പ് വിയർക്കുകയാണ്.
സ്ത്രീ-പുരുഷ കോളത്തിന് പുറേമ ‘ട്രാൻസ്ജെൻഡർ’ എന്നൊരു കോളവും പാർലമെൻറ് തെരഞ്ഞെടുപ്പു പട്ടികയിൽ ഒരുക്കിയപ്പോൾ കേരളത്തിൽ ഈ കോളത്തിൽ ഇടംനേടിയവരുടെ എണ്ണം 21 ആണ്. ആകെ 2,50,65,496 വോട്ടർമാരാണ് കേരളത്തിലുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
