Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപേരും ലിംഗവും...

പേരും ലിംഗവും തിരുത്താൻ അവസരം ലിംഗമാറ്റം വരുത്തിയവർക്ക്​ മാത്രം: ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
പേരും ലിംഗവും തിരുത്താൻ അവസരം ലിംഗമാറ്റം വരുത്തിയവർക്ക്​ മാത്രം: ഹൈകോടതി വിശദീകരണം തേടി
cancel

കൊച്ചി: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ പേര്, ലിംഗം എന്നിവ മാറ്റാൻ ലിംഗമാറ്റ ശസ്ത്രക്രിയക്ക്​ വിധേയമായവർക്ക്​ മാത്രം അവസരം നൽകുന്ന ഉത്തരവ്​ ചോദ്യം ചെയ്​ത ഹരജിയിൽ ഹൈകോടതി സർക്കാറി​​​െൻറ വിശദീകരണം തേടി.​ ട്രാൻസ്​ജെൻഡറിന്​ സ്വന്തം വ്യക്​തിത്വം ലിംഗാടിസ്​ഥാനത്തിൽതന്നെ തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന സുപ്രീംകോടതി ഉത്തരവിന്​ വിരുദ്ധമാണ്​ 2018 മാർച്ച്​ ആറിലെ സർക്കാർ ഉത്തരവെന്ന്​ ചൂണ്ടിക്കാട്ടി​ ട്രാൻസ​്​ജെൻഡർ സംഘടന ക്വയറാളയാണ്​ ഹരജി നൽകിയത്​.

എസ്​.എസ്​.എൽ.സി ബുക്കിൽ പേരും ലിംഗവും മാറ്റാൻ സാധ്യമല്ലാത്ത സാഹചര്യത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക്​ വിധേയരായവർ നേരിടുന്ന പ്രശ്​നങ്ങളെ വിലയിരുത്തിയാണ്​ പേരും ലിംഗവും മാറ്റാൻ അവസരം നൽകി വിദ്യാഭ്യാസ വകുപ്പ്​ ഉത്തരവിറക്കിയത്​. സ്കൂള്‍ രേഖകളിലും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലും ആണ്‍, പെണ്‍ എന്നതിനുപുറ​െമ ട്രാന്‍സ്ജെന്‍ഡര്‍ എന്ന കോളംകൂടി ചേര്‍ക്കാനും ഇൗ ഉത്തരവിൽ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരുന്നു.

എന്നാൽ, ലിംഗമാറ്റ ശസ്​ത്രക്രിയക്ക്​ വിധേയരായ സർക്കാറി​​​െൻറ തിരിച്ചറിയൽ കാർഡുള്ളവർക്കാണ്​ പേരും ലിംഗവും മാറ്റാൻ അവസരം നൽകുന്നതെന്ന്​ ഹരജിയിൽ പറയുന്നു. ലിംഗമാറ്റ ശസ്​ത്രക്രിയ ഇല്ലാതെ കഴിയുന്ന ട്രാൻസ്​ജെൻഡറുകൾക്ക്​ ഇൗ ഉത്തരവി​​​െൻറ ആനുകൂല്യം ബാധകമാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsTransgenders case
News Summary - Transgenders Name and Gender Change: High Court Want Explanation -Kerala News
Next Story