Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ട്രാന്‍സ്ജെന്‍ഡർമാർക്ക്​​ തടസ്സമില്ല, ദർശനത്തിന്​ സുരക്ഷയൊരുക്കാമെന്നും പൊലീസ്

text_fields
bookmark_border
ട്രാന്‍സ്ജെന്‍ഡർമാർക്ക്​​ തടസ്സമില്ല, ദർശനത്തിന്​ സുരക്ഷയൊരുക്കാമെന്നും പൊലീസ്
cancel

തിരുവനന്തപുരം: ശബരിമല ദർശനത്തിന്​ ട്രാന്‍സ്ജെൻഡർമാർക്ക്​ തടസ്സമില്ലെന്ന്​ പൊലീസ്. കഴിഞ്ഞദിവസം എരുമേലിയില ്‍ തടഞ്ഞ നാലുപേർ​ ഉചിതമായ ദിവസം ദര്‍ശനത്തിനെത്തിയാല്‍ സുരക്ഷ ഒരുക്കാമെന്ന്​​ പൊലീസ്​ അറിയിച്ചു​.തന്ത്രിയു ം പന്തളം കൊട്ടാരവും അനുകൂലനിലപാട് സ്വീകരിച്ചെന്നും ശബരിമലയാത്രയുടെ തീയതി ഉടന്‍ തീരുമാനിക്കുമെന്നും തിരിച്ചയക്കപ്പെട്ട അവന്തിക, അനന്യ, രഞ്ജുമോൾ, തൃപ്തി ഷെട്ടി എന്നിവർ പറഞ്ഞു​.
തിരിച്ചയക്കപ്പെട്ട ട്രാൻസ്​ജെൻഡർമാർ ശബരിമലയിലെ ഹൈകോടതി നിരീക്ഷണസമിതി അംഗമായ ഡി.ജി.പി എ. ഹേമചന്ദ്രൻ, ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി എസ്​. അനില്‍കാന്ത്​ എന്നിവരുമായി ചര്‍ച്ച നടത്തി.

മുമ്പും പുരുഷവേഷത്തിൽ ട്രാന്‍സ്ജെൻഡർമാർ ശബരിമലയിലെത്തിയിട്ടുണ്ടെന്നും ഇപ്പോൾ എതിര്‍പ്പുയരുമെന്നതിനാലാണ് തടസ്സം അറിയിച്ചതെന്നുമാണ് പൊലീസ്​ വിശദീകരണം. തിരക്കില്ലാത്ത ദിവസം നിലക്കലെത്തിയാല്‍ ദര്‍ശനത്തിന് സുരക്ഷ ഒരുക്കാം. ദര്‍ശനത്തിന് സഹായംതേടിയ തങ്ങളെ പൊലീസ് അവഹേളിച്ചെന്ന് ട്രാന്‍സ്ജെൻഡർമാർ ആരോപിച്ചിരുന്നു. വേഷധാരണത്തെയും സ്വത്വത്തെയും അപമാനിച്ച കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഉൾപ്പെടെയുള്ള പൊലീസുകാർക്കെതിരെയാണ് പരാതി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstransgendersmalayalam newsSabarimala wome entrySabarimala News
News Summary - Transgenders can go Sabarimala-Kerala News
Next Story