Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രാൻസ്​ജെൻഡറുകൾ...

ട്രാൻസ്​ജെൻഡറുകൾ നിയമപരമായ എല്ലാ അവകാശവുമുള്ളവർ -ഹൈകോടതി

text_fields
bookmark_border
ട്രാൻസ്​ജെൻഡറുകൾ നിയമപരമായ എല്ലാ അവകാശവുമുള്ളവർ -ഹൈകോടതി
cancel

കൊച്ചി: മറ്റുള്ളവർക്ക്​ ബാധകമായ നിയമപരമായ എല്ലാ അവകാശങ്ങളും ട്രാൻസ്ജെൻഡറുകൾക്കുമുണ്ടെന്ന് ഹൈകോടതി. സ്വന്തം തീരുമാനമെടുക്കാൻ പ്രായവും പ്രാപ്​തിയുമുള്ള വ്യക്​തിയുടെ തീരുമാനത്തിന്​​ വിരുദ്ധമായി നിലപാടെടുക്കാൻ കോടതിക്ക്​ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച്​ വ്യക്​തമാക്കി. മകനെ ട്രാൻസ്ജെൻഡർ വിഭാഗക്കാർ തടവിലാക്കിയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് ഇടപ്പള്ളി സ്വദേശിനി ടെസി നൽകിയ ഹരജി തീർപ്പാക്കിയാണ്​ കോടതിയുടെ നിരീക്ഷണം. സ്വന്തം ഇഷ്​ടപ്രകാരം പോകാൻ യുവാവിന്​ കോടതി ​േനര​േത്ത അനുമതി നൽകിയിരുന്നു.

മകനെ ട്രാൻസ്ജെൻഡർ വിഭാഗക്കാർ അവരുടെ കൂട്ടത്തിലാക്കി തടവിലാക്കിയെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. ഹരജി പരിഗണിക്കവേ ഇയാളെ മെഡിക്കൽ പരി​േശാധനക്കും മാനസിക പരിശോധനക്കും വിധേയനാക്കിയപ്പോൾ, പുരുഷശരീരഘടനയോട്​ സാമ്യമുണ്ടെങ്കിലും ഇയാൾ ട്രാൻസ്ജെൻഡറാണെന്നും മാനസികനിലയും അതിനനുസരിച്ചാണെന്നും കാക്കനാട് കുസുമഗിരി ആശുപത്രി അധികൃതർ റിപ്പോർട്ട് നൽകി. മാനസികമായ മറ്റുപ്രശ്നങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

നേര​േത്ത കോടതിയിൽ ഹാജരായപ്പോഴും ഹരജിക്കാരിയുടെ മകൻ സ്ത്രീവേഷമാണ് ധരിച്ചത്. പെൺകുട്ടിയായാണ് വളർന്നതെന്നും പെൺകുട്ടികളുമായാണ് തനിക്ക് ചങ്ങാത്തമുള്ളതെന്നും ഇയാൾ വ്യക്തമാക്കി. ദിലീപി​​​െൻറ ‘ചാന്ത്​പൊട്ട്’ സിനിമ കണ്ടപ്പോഴാണ് ത​​​െൻറ ശരീരഘടനയും ചിന്തയുമുള്ള മറ്റ് ആളുകളുണ്ടെന്ന കാര്യം അറിഞ്ഞതെന്നും ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ഇയാൾ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ്​ അമ്മയുടെ ഹരജി തള്ളിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courttransgenderkerala newsmalayalam newsLegal Rights
News Summary - Transgenders are under Legal Rights high court -Kerala News
Next Story