ട്രാൻസ്ജെൻഡർ സജ്‍ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsകൊച്ചി: ട്രാൻസ്ജെൻഡർ സജ്‍ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഗുളികകള്‍ കഴിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സജ്‍ന. തനിക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിക്കുന്നതിൽ മനംനൊന്താണ് ആത്മഹത്യാശ്രമം.
വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തിവന്നിരുന്ന സജ്‍ന സമൂഹ മാധ്യമങ്ങളിലടക്കം ആക്രമണം നേരിട്ടിരുന്നു. കോട്ടയം സ്വദേശിയായ സജ്‍ന 13 വര്‍ഷമായി കൊച്ചിയിലാണ് താമസം. കോവിഡ് പ്രതിസന്ധിക്കിടെ മൂന്നുമാസം മുമ്പാണ് തൃപ്പൂണിത്തറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടത്തിന് സജ്‍ന തുടക്കമിട്ടത്.
ആദ്യം പരിസരത്ത് കച്ചവടം തുടങ്ങിയവരാണ് സജ്‍നയുടെ ബിരിയാണി കച്ചവടത്തിന് എതിരെ ആഗദ്യംരംഗത്തെത്തിയത്. പിന്നീട് നാട്ടുകാരും തുടര്‍ന്ന് തന്നെ വാര്‍ഡ് കൗണ്‍സിലറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഭീഷണിപ്പെടുത്തിയതായും സജ്‍ന ആരോപിച്ചിരുന്നു. വില്‍പ്പന നടത്താത്ത ബിരിയാണിപൊതികളുമായി ലൈവില്‍ വന്ന് പൊട്ടിക്കരഞ്ഞ് സജ്‍ന നിസഹായാവസ്ഥ വിവരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.