ട്രാൻസ്ജെൻഡറെ ആക്രമിച്ച് പണം കവർന്ന സംഭവം; പ്രധാനപ്രതി പിടിയിൽ
text_fieldsകൊച്ചി: ട്രാൻസ്ജെൻഡറെ ആക്രമിച്ച് പണം കവർന്ന സംഭവത്തിലെ പ്രധാനപ്രതി പിടിയിൽ. വടക്കൻ പറവൂർ സ്വദേശി മിഥുൻ കൃഷ്ണ (27)യാണ് എറണാകുളം നോർത്ത് പൊലീസിെൻറ പിടിയിലായത്.
ഈ മാസം 23 തീയതി പുലർച്ചെ ഒരുമണിക്ക് കലൂർ മണപ്പാട്ടി പറമ്പ് ഭാഗത്ത് യൂബർ കാത്തുനിന്ന ട്രാൻസ്ജെൻഡേഴ്സ് ആയ സാന്ദ്ര, അനുപമ, അനിരുധ്യ എന്നിവരാണ് പ്രതിയുടെ ആക്രമണത്തിന് ഇരയായത്. ബൈക്കിലെത്തിയ പ്രതി ട്രാൻസ്ജൻഡറുകളോട് പണം ആവശ്യപ്പെടുകയാണ് ഉണ്ടായത്. ആവശ്യം നിരസിച്ച പരാതിക്കാരിയേയും മറ്റും പ്രതികൾ ദേഹോപദ്രവം ഏൽപ്പിക്കുകയും കൈയിലുണ്ടായിരുന്ന 15000/ രൂപ അപഹരിക്കുകയും ചെയ്തു.
തുടർന്നു സാന്ദ്രയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നാണ് പ്രതി അറസ്റ്റിലായത്. സാന്ദ്രയുടെ പരാതിയിൽ കേസ് എടുത്തില്ല എന്ന് ആരോപിച്ച് സാന്ദ്രയുടെ സുഹൃത്ത് ആവണി സ്റ്റേഷന് സമീപമുള്ള അത്തി മരത്തിൽ കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു.
തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ആവണിയെ മരത്തിൽനിന്നും താഴെയിറക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു എറണാകുളം ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ അനസ്.വി.ബി, എ.എസ്.ഐ രമേശ്, സി.പി.ഒ അജിലേസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.