Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാരകമയക്കുമരുന്നുമായി...

മാരകമയക്കുമരുന്നുമായി ട്രാൻസ്ജെൻഡർ പിടിയിൽ

text_fields
bookmark_border
മാരകമയക്കുമരുന്നുമായി ട്രാൻസ്ജെൻഡർ പിടിയിൽ
cancel

കൊ​ച്ചി: കാ​ക്ക​നാ​ട് വാ​ഴ​ക്കാ​ല​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ ര​ഹ​സ്യ​നീ​ക്ക​ത്തി​ൽ മാ​ര​ക രാ​സ​ല​ഹ​രി​മ​രു​ന്നു​മാ​യി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പി​ടി​യി​ൽ.ചേ​ർ​ത്ത​ല കു​ത്തി​യ​തോ​ട്​ ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ദീ​ക്ഷ (ശ്രീ​രാ​ജ് -24) എ​ന്ന മോ​ഡ​ലി​ങ്​ ആ​ർ​ട്ടി​സ്റ്റാ​ണ് എ​റ​ണാ​കു​ളം റേ​ഞ്ച് എ​ക്സൈ​സി​ന്റെ പി​ടി​യി​ലാ​യ​ത്. മോ​ഡ​ലി​ങ്ങും ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും ന​ട​ത്തു​ന്ന റേ​വ് പാ​ർ​ട്ടി​ക​ളി​ൽ ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന പാ​ർ​ട്ടി ഡ്ര​ഗ് എ​ന്ന വി​ളി​പ്പേ​രു​ള്ള മെ​ത​ലി​ൻ ഡ​യോ​ക്സി മെ​ത്താ​ഫി​റ്റ​മി​നാ​ണ് (എം.​ഡി.​എം.​എ) ക​ണ്ടെ​ടു​ത്ത​ത്. എ​ട്ട​ര ഗ്രാം ​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ്ര​ത്യേ​ക ടെ​ലി​ഗ്രാം ഗ്രൂ​പ്പു​ക​ൾ തു​ട​ങ്ങി ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​ട​നി​ല​ക്കാ​ർ വ​ഴി എ​ത്തി​ച്ചി​രു​ന്ന​തു​കൊ​ണ്ട് ഇ​യാ​ളി​ൽ​നി​ന്ന് നി​ര​വ​ധി പേ​ർ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി ഉ​പ​യോ​ഗി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്.

ഓ​രോ ദി​വ​സ​വും വ്യ​ത്യ​സ്ത ഹോ​ട്ട​ലു​ക​ളി​ൽ മാ​റി മാ​റി താ​മ​സി​ച്ചാ​യി​രു​ന്നു ഇ​ട​പാ​ട്. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രു​ടെ ഇ​ട​യി​ൽ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട് വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി മെ​ട്രോ ഷാ​ഡോ ടീം ​അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. വാ​ഴ​ക്കാ​ല പി.​ബി.​കെ മൈ​ന റോ​ഡി​ലെ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​ർ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഷാ​ഡോ സം​ഘം എ​ത്തി ഇ​വ​രെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ളം റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ഹ​നീ​ഫ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എ​സ്. സു​രേ​ഷ് കു​മാ​ർ, എ​ൻ.​ജി. അ​ജി​ത്കു​മാ​ർ, എ​ൻ.​ഡി. ടോ​മി, കെ.​എ​സ്. സൗ​മ്യ, സി.​ജി. പ്ര​മി​ത എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
News Summary - Transgender arrested with deadly drugs
Next Story