Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരംമുറി കേസിൽ വിവരാവകാശ രേഖ നൽകിയ ഉദ്യോഗസ്ഥക്ക് സ്ഥലം മാറ്റം

text_fields
bookmark_border
മരംമുറി കേസിൽ വിവരാവകാശ രേഖ നൽകിയ ഉദ്യോഗസ്ഥക്ക് സ്ഥലം മാറ്റം
cancel

തിരുവനന്തപുരം: മരംമുറി കേസില്‍ വിവരാവകാശ പ്രകാരം ഫയല്‍ നല്‍കിയ ഉദ്യോഗസ്ഥക്കെതിരെ വീണ്ടും സർക്കാറിന്‍റെ പ്രതികാര നടപടി. റവന്യൂ അണ്ടര്‍ സെക്രട്ടറി ഒ.ജി. ശാലിനിയെ റവന്യൂ വകുപ്പില്‍ നിന്നും ഹയര്‍സെക്കൻഡറി വകുപ്പിലേക്ക് സ്ഥലം മാറ്റി. ഉദ്യോഗസ്ഥയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാസിക്കുകയും അവരുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്ഥലംമാറ്റം.

റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറിയായിരുന്ന ഒ.ജി. ശാലിനിയെ പൊതുവിദ്യാഭാസ ഡയറക്ട്രേറ്റിലെ ഹയര്‍സെക്കൻഡറി വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടറായാണ് മാറ്റിയിരിക്കുന്നത്. ഡെപ്യൂട്ടേഷനില്‍ ഒരു വര്‍ഷത്തേക്കാണ് സ്ഥലം മാറ്റം. ഈ തസ്തികയില്‍ ജോലി ചെയ്തിരുന്ന ബിന്ദു ആര്‍.ആർ എന്ന ഉദ്യോഗസ്ഥയെ റവന്യൂ വകുപ്പിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Transfer to the officer who issued the RTI document in controversial case
Next Story