വനം വകുപ്പിലും അഴിച്ചുപണി:18 ഐ.എഫ്.എസുകാർക്ക് സ്ഥലംമാറ്റം
text_fieldsതിരുവനന്തപുരം: സംസ്ഥാന വനം വകുപ്പിന്റെ ഉന്നതതലത്തിൽ വൻ അഴിച്ചുപണി. 18 ഐ.എഫ്.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. സിവിൽ സർവിസ് ബോർഡ് യോഗത്തിന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് അടിയന്തര പ്രാബല്യത്തോടെ ഉത്തരവ് പുറപ്പെടുവിച്ചത്.
തിരുവനന്തപുരം ഡി.എഫ്.ഒ എ. ഷാനവാസിനെ കോട്ടയം സൗത്ത് റീജിയൻ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഇൻസ്പെക്ഷൻ ആൻഡ് ഇവാല്യുവേഷൻ) ഡെപ്യൂട്ടി കൺസർവേറ്ററായി നിയമിച്ചു. പകരം കോതമംഗലം ഡി.എഫ്.ഒ കെ.ആർ. സൂരജ് ബെന്നിന് തിരുവനന്തപുരം ഡി.എഫ്.ഒയുടെ ചുമലത നൽകി. തെന്മല ഡി.എഫ്.ഒ അനിൽ ആന്റണിയെ കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്ററായി മാറ്റി. പകരം അരിപ്പ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം. രാജായെ തെന്മല ഡി.എഫ്.ഒയാക്കി.
റാന്നി ഡി.എഫ്.ഒ എൻ. രാജേഷിനെ കോഴിക്കോട് നോർത്ത് റീജിയൻ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഇൻസ്പെക്ഷൻ ആൻഡ് ഇവാല്യൂവേഷൻ) ഡെപ്യൂട്ടി കൺസർവേറ്ററായി നിയമിച്ചു. പകരം കെ. അരുൾസെൽവൻ റാന്നി ഡി.എഫ്.ഒയാകും. നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ പി. ധനേഷ് കുമാറിനെ നിലമ്പൂർ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (റിസർച്ച്) നോർത്ത് ആയി നിയമിച്ചു. ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (റിസർച്ച്) നോർത്ത് കെ.കെ. സുനിൽ കുമാറിനെ നിലമ്പൂർ (നോർത്ത്) ഡി.എഫ്.ഒ ആയി നിയമിച്ചു.
ജോസഫ് തോമസിനെ തൃശൂർ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (റിസർച്ച്) തസ്തികയിൽനിന്ന് ചാലക്കുടി ഡി.എഫ്.ഒ ആയി നിയമിച്ചു. ചാലക്കുടി ഡി.എഫ്.ഒ എം. വെങ്കിടേശ്വരനെ സുൽത്താൻ ബത്തേരി ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ആൻഡ് വൈൽഡ് ലൈഫ് വാർഡനായും മാറ്റി. സുൽത്താൻ ബത്തേരി വൈൽഡ് ലൈഫ് വാർഡൻ വരുൺ ദാലിയയെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (വൈൽഡ് ലൈഫ്) ആയി നിയമിച്ചു.
പെരിയാർ ടൈഗർ റിസർവ് (ഈസ്റ്റ്) ഡെപ്യൂട്ടി ഡയറക്ടർ പി.യു. സാജുവിനെ സെൻട്രൽ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വർക്കിങ് പ്ലാൻ) ആയി സ്ഥലംമാറ്റി. കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോരിയെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (അഡ്മിനിസ്ട്രേഷൻ) ആയി നിയമിച്ചു. കെ.എസ്. ജസ്റ്റിൻ സ്റ്റാൻലിയെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (വൈൽഡ് ലൈഫ്) തസ്തികയിൽനിന്ന് പെരിയാർ ടൈഗർ റിസർവ് (ഈസ്റ്റ്) ഡെപ്യൂട്ടി ഡയറക്ടറായി മാറ്റി. ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (വർക്കിങ് പ്ലാൻ) എം. വിമലിനെ കോതമംഗലം ഡി.എഫ്.ഒ ആയി സ്ഥലംമാറ്റി. അഭയ് യാദവിനെ തൃശൂർ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (റിസർച്ച്) നോർത്ത് ആയും നിയമിച്ചു.
മണിപ്പൂർ കേഡറിൽനിന്ന് കേഡർ മാറ്റംവഴി എത്തിയ എൻ. വല്ലിയെ അരിപ്പ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായും നിയമിച്ചു. നിലമ്പൂർ അഡീഷനൽ ഡെപ്യൂട്ടി കൺസർവേറ്റർ എസ്.ബി. മിഥുൻ മോഹനെ കോന്നി ഡി.എഫ്.ഒ യുടെ പൂർണചുമതലയുള്ള അഡീഷനൽ ഡെപ്യൂട്ടി കൺസർവേറ്ററായും സ്ഥലം മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

