Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോട്ടോർ വെഹിക്കിൾ...

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ വിവാദ സ്ഥലംമാറ്റം തടഞ്ഞു

text_fields
bookmark_border
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ  വിവാദ സ്ഥലംമാറ്റം തടഞ്ഞു
cancel

കൊ​ല്ലം: മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ത​ട​ഞ്ഞു. പ​ ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട 49 പേ​രി​ൽ 32 പേ​രും പ​രാ​തി ഉ​ന്ന​യി​ച്ച​തി​നാ​ൽ സ്ഥ​ലം​മാ​റ്റം താ​ൽ​ക്കാ​ലി​ക​മാ​ യി നി​ർ​ത്തി​വെ​ക്കാ​ൻ ശ​നി​യാ​ഴ്ച ഉ​ത്ത​ര​വി​റ​ങ്ങി. ക​ഴി​ഞ്ഞ ജൂ​ണി​ൽ ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ ഇ​റ​ക്കി​യ എ.​എം. ​വി.​ഐ​മാ​രു​ടെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വും വി​വാ​ദ​ങ്ങ​ളെ​തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യി​രു​ന്നു. ജൂ​ൺ 15ന്​ ​പു ​റ​ത്തി​റ​ങ്ങി​യ ഉ​ത്ത​ര​വ് മ​ന്ത്രി​ 17ന് ​റ​ദ്ദാ​ക്കി. സ​മാ​ന സ്ഥി​തി​യാ​ണ് ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ സു​ധേ​ഷ്​ കു​മാ​ർ പു​റ​ത്തി​റ​ക്കി​യ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക​യി​ലു​മു​ള്ള​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്ക് മാ​റ്റി. തെ​ക്ക​ൻ ജി​ല്ല​ക​ളി​ലു​ള്ള​വ​ർ​ക്ക് വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്കും തി​രി​ച്ചു​മാ​ണ് മാ​റ്റം.
സ്ഥ​ലം​മാ​റ്റ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ വ്യ​ക്ത​മാ​ക്കി കേ​ര​ള മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഡി​പ്പാ​ർ​ട്ട്​​മ​െൻറ് ഗ​സ​റ്റ​ഡ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്, മ​ന്ത്രി ഉ​ത്ത​ര​വ് ത​ട​ഞ്ഞ​ത്. സ്ഥ​ലം​മാ​റ്റ​ത്തി​ന്​ പ​ണം ന​ൽ​ക​ണ​െ​മ​ന്ന് പ​ല ഇ​ട​നി​ല​ക്കാ​ർ വ​ഴി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​തി​ന്​ ത​യാ​റാ​കാ​തി​രു​ന്ന എം.​വി.​ഐ​മാ​രെ​യാ​ണ് വൈ​രാ​ഗ്യ​ബു​ദ്ധി​യെ​ന്ന്​ തോ​ന്നി​ക്കും​വി​ധം സ്വ​ന്തം ജി​ല്ല​ക​ളി​ൽ​നി​ന്ന് അ​ക​ല​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​തെ​ന്ന് പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സ്ഥ​ലം​മാ​റ്റം അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദ് ചെ​യ്ത് ഉ​ത്ത​ര​വ് ഇ​റ​ങ്ങാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജൂ​ണി​ൽ എ.​എം.​വി.​ഐ​മാ​രു​ടെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​തി​ന്​ സ​മാ​ന സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പൊ​തു​സ്ഥ​ലം മാ​റ്റം ഇ​ത്ത​വ​ണ ഓ​ൺ​ലൈ​നാ​യി ന​ട​ത്ത​ണ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഓ​ൺ​ലൈ​ൻ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മെ​ന്നാ​ണ് അ​ന്ന് ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ അ​റി​യി​ച്ച​ത്. ഓ​ൺ​ലൈ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ മ​ന്ത്രി നേ​രി​ട്ടു വി​ളി​ച്ചു കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ​പ്പോ​ൾ അ​വി​ടെ കു​ഴ​പ്പം ഒ​ന്നു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstransferMotor Vehicle Inspector
News Summary - Transfer order of Motor Vehicle Inspectors- Kerala news
Next Story