Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവകുപ്പ​്​ നിർദേശം...

വകുപ്പ​്​ നിർദേശം കടലാസിൽ; പൊലീസ് ആസ്ഥാനത്ത്  സ്ഥലംമാറ്റ ഉത്തരവുകൾ നടപ്പാകുന്നില്ല

text_fields
bookmark_border
police-cap
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ട​പെ​ട്ട് പു​റ​ത്തി​റ​ക്കി​യ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​ന് പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് പു​ല്ലു​വി​ല. ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും ഭൂ​രി​ഭാ​ഗം പേ​രും മാ​തൃ​യൂ​നി​റ്റി​ലേ​ക്ക് മ​ട​ങ്ങാ​തെ പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ത​ന്നെ ത​മ്പ​ടി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യും കു​റ്റാ​ന്വേ​ഷ​ണ​വും കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് മൂ​ന്നു​വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്തും മ​റ്റ് സ്​​പെ​ഷ​ൽ  യൂ​നി​റ്റു​ക​ളി​ലും ജോ​ലി​ചെ​യ്ത​വ​രെ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്കും ക്യാ​മ്പു​ക​ളി​ലേ​ക്കും മ​ട​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഡി.​ജി.​പി ലോ​ക്നാ​ഥ് ​െബ​ഹ്റ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​തി‍​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് അ​ന​ധി​കൃ​ത​മാ​യി തു​ട​രു​ന്ന 68 പേ​രു​ടെ ലി​സ്​​റ്റ്​ എ.​ഡി.​ജി.​പി ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റു​ക​യും 38 ജീ​വ​ന​ക്കാ​രെ സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഇ​വ​രി​ൽ 10ൽ ​താ​ഴെ പേ​ർ മാ​ത്ര​മേ അ​താ​ത് യൂ​നി​റ്റി​ലേ​ക്ക് മ​ട​ങ്ങി​യി​ട്ടു​ള്ളൂ​വെ​ന്നാ​ണ് വി​വ​രം. ബാ​ക്കി​യു​ള്ള​വ​ർ ഇ​പ്പോ​ഴും പൊ​ലീ​സ് അ​സോ​സി​യേ​ഷ​​െൻറ ഇ​ട​പെ​ട​ലി‍​െൻറ ഭാ​ഗ​മാ​യി പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

സം​സ്ഥാ​ന​ത്ത് അ​യ്യാ​യി​ര​ത്തോ​ളം പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ർ​ക്കി​ങ് അ​റേ​ഞ്ച്മ​െൻറ്, ഡെ​പ്യൂ​ട്ടേ​ഷ​ൻ, അ​റ്റാ​ച്ച്മ​െൻറ് വ്യ​വ​സ്ഥ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​താ​യാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​െൻറ ക​ണ​ക്കു​ക​ൾ. ഇ​വ​രി​ൽ പ​ല​രും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. ചി​ല​ർ ഒ​പ്പി​ട്ട് മു​ങ്ങു​ന്ന​താ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ സ്​​റ്റേ​ഷ​ൻ ഡ്യൂ​ട്ടി​ക്ക് മ​തി​യാ​യ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്നും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചി​രു​ന്നു. 

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി‍​െൻറ റി​പ്പോ​ർ​ട്ടി‍​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു മു​ൻ ഡി.​ജി.​പി ടി.​പി. സെ​ൻ​കു​മാ​റി‍​െൻറ ഗ​ൺ​മാ​നെ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് നീ​ക്കി​യ​ത്. എ​ന്നാ​ൽ, സെ​ൻ​കു​മാ​റി​നെ​തി​രാ​യ ന​ട​പ​ടി ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തോ​ടെ ൈക്രം​ബ്രാ​ഞ്ച് ആ​സ്ഥാ​നം, പൊ​ലീ​സ്​ ട്രെ​യി​നി​ങ് കോ​ള​ജ്, റെ​യി​ൽ​വേ, എ​സ്.​സി.​ആ​ർ.​ബി, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, എ​സ്.​​എ​സ്.​​ബി, പൊ​ലീ​സ്​ അ​ക്കാ​ദ​മി, വി​ജി​ല​ൻ​സ്, ജി​ല്ല പൊ​ലീ​സ്​ ഓ​ഫി​സു​ക​ൾ എ​ന്നീ സ്പെ​ഷ​ൽ യൂ​നി​റ്റു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​ന​ധി​കൃ​ത​മാ​യി തു​ട​രു​ന്ന​വ​രെ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് മ​ട​ക്കി​വി​ട​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷേ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം പൊ​ലീ​സ് ആ​സോ​സി​യേ​ഷ​നി​ലെ ത​ന്നെ ചി​ല​ർ ഇ​ട​പെ​ട്ട് കാ​റ്റി​ൽ​പ​റ​ത്തു​ക​യാ​യി​രു​ന്നു. 

ഇ​തി​ന് പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ ചി​ല ഉ​ന്ന​ത​രു​ടെ ഒ​ത്താ​ശ​യു​മു​ണ്ട്. വി​ജി​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന 36 വ​നി​ത പൊ​ലീ​സ് ജീ​വ​ന​ക്കാ​രെ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് മ​ട​ക്കി​യ​തൊ​ഴി​ച്ചാ​ൽ മ​റ്റൊ​രു സ്പെ​ഷ​ൽ യൂ​നി​റ്റും ഇ​തു​സം​ബ​ന്ധി​ച്ച് ന​ട​പ​ടി കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstransfermalayalam newsPolice
News Summary - transfer is only in paper not in practice - kerala news
Next Story