ഉടുമ്പൻചോല ആർ.ടി.ഒ ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
text_fieldsനെടുങ്കണ്ടം: ഉടുമ്പൻചോല ആർ.ടി.ഒ ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. ഏതാനും ദിവസം മുമ്പ് ഉടുമ്പൻചോല ആർ.ടി.ഒ ഓഫിസിന് മുന്നിൽ ഡ്രൈവേഴ്സ് യൂനിയൻ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥർക്കെതിരെ എം.എം. മണി എം.എൽ.എ നടത്തിയ ഭീഷണി പ്രസംഗത്തിന് പിന്നാലെയാണ് സ്ഥലം മാറ്റം.
ബുധനാഴ്ച മണിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തിയിരുന്നു. കേരള അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ട്ടേഴ്‌സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. ഉദ്യോഗസ്ഥർ നിയമത്തിന്‍റെ വഴിക്ക് നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നായിരുന്നു മണി പറഞ്ഞത്. പ്രസംഗത്തിൽ സ്ത്രീവിരുദ്ധ പരാമർശവുമുണ്ടായിരുന്നു.
ജില്ലയിലെ മറ്റ് ആർ.ടി.ഒ ഓഫിസുകളിലെ ഉദ്യോഗസ്ഥർക്കും സ്ഥലംമാറ്റമുണ്ട്. നിലവിലെ സ്ഥലംമാറ്റം വകുപ്പ് തലത്തിലുള്ള ജനറൽ ട്രാൻസഫറിന്‍റെ ഭാഗമാണെന്നും ഇതിന് വിവാദങ്ങളുമായി ബന്ധമില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയത് സെപ്റ്റംബർ 26നായിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

