Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവകേരള സദസ് മുന്നൊരുക്ക പരിപാടികളിൽ പ​ങ്കെടുത്തില്ല; നാല് പഞ്ചായത്ത് സെക്രട്ടറിമാർക്ക് സ്ഥലംമാറ്റം

text_fields
bookmark_border
Nava kerala sadas poster
cancel

തിരുവനന്തപുരം: നവകേരള സദസ് മുന്നൊരുക്ക പരിപാടികളിൽ പ​ങ്കെടുക്കാത്ത നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ആനക്കര, തിരുവള്ളൂർ, പുതുപ്പള്ളി, പരുതൂർ എന്നീ നാല് പഞ്ചായത്ത് ഓഫിസുകളിലെ സെക്രട്ടറിമാരെയാണ് സ്ഥലം മാറ്റിയത്. സർക്കാരിന്റെ പ്രധാന പരിപാടിയായ

നവകേരള സദസിന് ആവശ്യമായ ഒരുക്കങ്ങൾ നടത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ അതിൽ വീഴ്ച വരുത്തിയതിനാലാണ് സ്ഥലംമാറ്റമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. പഞ്ചായത്ത്തല സമിതിയിൽ കൺവീനർമാരാകണമെന്നായിരുന്നു ഇവരോട് നിർദേശിച്ചത്.

കോട്ടയം ജില്ലയിലെ പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. അരുൺ കുമാറിനെ ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിലേക്കാണ് സ്ഥലംമാറ്റിയത്. പാലക്കാട് ജില്ലയിലെ പരുതൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.എൽ ഷാജിയെ കാസർകോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിലേക്കാണ് മാറ്റിയത്. ആനക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ. രാജേന്ദ്രനെ തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനീഷ വി. എന്നിവരെ കാസർകോഡ് ജില്ലയിലെ തൃക്കരിപ്പൂരിലേക്കും ഉദുമയിലേക്കുമാണ് സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Transfer of four panchayat secretaries
Next Story