കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം; മുഖ്യമന്ത്രിക്ക് സാംസ്കാരിക നായകരുടെ കത്ത്
text_fieldsതിരുവനന്തപുരം: കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് സാംസ്കാരിക നായകരുടെ കത്ത്. ബിഷപ്പ് ഫ്രാേങ്കാ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ അഞ്ച് കന്യാ സ്ത്രീകളെ കുറുവിലങ്ങാട് മഠത്തിൽ നിന്ന് വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം.
കന്യാസ്ത്രീകളെ കുറുവിലങ്ങാട് മഠത്തിൽ തന്നെ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യെത്ത 55 സാംസ്കാരിക നായകർ മുഖ്യമന്ത്രിക്ക് കത്തയച്ചു. സച്ചിദാനന്ദൻ, ആനന്ദ്, മനീഷ സേഥി തുടങ്ങിയവർ കത്തിെന പിന്തുണച്ചിട്ടുണ്ട്. കന്യാസ്ത്രീകളെ സ്ഥലംമാറ്റാനുള്ള തീരുമാനത്തിന് പിന്നിൽ ബിഷപ്പ് ഫ്രാേങ്കാ മുളയ്ക്കലാണ്. മദർ ജനറൽ സിസ്റ്റർ റജീന ബിഷപ്പിെൻറ നിർദേശങ്ങൾ നടപ്പിലാക്കുകയാണ് എന്ന് കത്തിൽ ആരോപിക്കുന്നു.
തങ്ങളെ സ്ഥലം മാറ്റരുതെന്നും ഒരുമിച്ച് കുറുവിലങ്ങാട് മഠത്തിൽ തന്നെ നിർത്താൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് കന്യാസ്ത്രീകളും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ബിഷപ്പ് ഫ്രാേങ്കാ മുളയ്ക്കൽ കന്യാസ്ത്രീെയ ബലാത്സംഗം ചെയ്ത കേസിൽ സാക്ഷികളാണ് ഇൗ അഞ്ചു കന്യാസ്ത്രീകൾ. ഇവെര ഫ്രാേങ്കാ മുളയ്ക്കലിന് സ്വാധീനമുള്ള പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിലേക്കാണ് സ്ഥലം മാറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
