ശ്രീറാം വെങ്കിട്ടരാമനുപിന്നാലെ മൂന്നാറിലെ റവന്യൂ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം
text_fieldsതൊടുപുഴ: ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനുപിന്നാലെ മൂന്നാറിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം. ഇവരെല്ലാം സബ് കലക്ടറുടെ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ്. ഹെഡ് ക്ലർക്ക് പി. ബാലചന്ദ്രൻ പിള്ള, ക്ലർക്കുമാരായ പി.കെ. ഷിജു, പി.കെ. സോമൻ, ആർ.കെ. സിജു എന്നിവരെയാണ് മാറ്റിയത്.
ബാലചന്ദ്രൻ പിള്ളയെ കാഞ്ചിയാർ വില്ലേജ് ഓഫിസറായും പി.കെ. ഷിജുവിനെ ദേവികുളം താലൂക്ക് ഓഫിസിലേക്കും പി.കെ. സോമനെ രാജകുമാരി ഭൂപതിവ് ഓഫിസിലേക്കും ആർ.കെ. സിജുവിനെ നെടുങ്കണ്ടം സർവേ സൂപ്രണ്ട് ഓഫിസിലേക്കുമാണ് മാറ്റിയത്. അഡീഷനൽ തഹസിൽദാരെ നേരേത്ത തൊടുപുഴയിലേക്ക് മാറ്റിയിരുന്നു. സബ് കലക്ടറെ നീക്കിയതിനുപിന്നാലെ ഓഫിസിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ റവന്യൂ വകുപ്പ് ശേഖരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
