കെ.എസ്.ആർ.ടി.സിയിൽ പണിമുടക്കിയ ജീവനക്കാർക്ക് കൂട്ടസ്ഥലംമാറ്റം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പണിമുടക്കിയ ജീവനക്കാർക്ക് കൂട്ടസ്ഥലംമാറ്റം. എ.ഐ.ടി.യു.സി-ബി.എം.എസ് സംഘടനയിൽപെട്ട മൂന്നൂറിലേറെ ജീവനക്കാരെയാണ് മാറ്റിയത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്നവരെ ഇടുക്കി അടക്കമുള്ള ജില്ലകളിലേക്കും എറണാകുളത്തുള്ളവരെ കരുനാഗപ്പള്ളി അടക്കം ഡിപ്പോകളിലേക്കും ചിലരെ കാസർകോേട്ടക്കുമാണ് മാറ്റിയിരിക്കുന്നത്.
ശമ്പളവും പെൻഷനും കൃത്യസമയത്ത് നൽകണമെന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്. രണ്ടാഴ്ച മുമ്പ് നോട്ടീസ് നൽകി സമരം ചെയ്ത ജീവനക്കാർക്കെതിരെ പ്രതികാര നടപടിയാണ് മാനേജ്മെൻറ് സ്വീകരിക്കുന്നതെന്ന് എ.ഐ.ടി.യു.സി ആരോപിച്ചു. സർക്കാർ തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിക്കുകയാണെന്നും ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്നും നേതാക്കൾ പറഞ്ഞു. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി എം.ജി. രാഹുൽ മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകി. സ്ഥലം മാറ്റ ഉത്തരവിൽ നിയമപരമായ പിശക് സംഭവിെച്ചങ്കിൽ പരിശോധിക്കുമെന്ന ഉറപ്പാണ് എം.ഡി നൽകിയത്. വെള്ളിയാഴ്ച ഉച്ചക്കകം തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളിലേക്ക് പോകുമെന്ന് രാഹുൽ പറഞ്ഞു. നോട്ടീസ് നല്കിയത് പണിമുടക്കാനുള്ള അവകാശമായി കാണാൻ കഴിയില്ലെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെൻറിെൻറ വാദം. പണിമുടക്ക് സ്ഥാപനത്തിനും യാത്രക്കാർക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.
നഷ്ടം നികത്താനുള്ള നടപടിയെടുക്കാൻ സർക്കാർ മാനേജ്മെൻറിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും കോർപറേഷൻ വിശദീകരിക്കുന്നു. പണിമുടക്കിൽ പെങ്കടുത്ത തൊഴിലാളികളുടെ മേൽ സ്വീകരിച്ച ശിക്ഷാ നടപടി പിൻവലിക്കണമെന്ന് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ (സി.െഎ.ടി.യു) വകുപ്പ് മന്ത്രിക്കും സി.എം.ഡിക്കും കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
