ട്രാൻസ്ജൻഡർ കവി വിജയരാജ മല്ലിക വിവാഹിതയായി
text_fieldsതൃശൂർ: മലയാളത്തിലെ ആദ്യ ട്രാൻസ്ജൻഡർ കവി വിജയരാജമല്ലികയും ഫ്രീലാൻസ് സോഫ്റ്റ് വെയർ എൻജിനീയർ ജാഷിമും വിവാഹിതരായി. ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ ആസ്ഥാന മന്ദിരമാ യ പരിസര കേന്ദ്രമായിരുന്നു വിവാഹവേദി. അടുത്ത സുഹൃത്തുക്കളെയും സാംസ്കാരിക പ്രവർത്ത കരെയും സാക്ഷിയാക്കിയാണ് ഇരുവരും ചുവപ്പുഹാരം ചാർത്തിയത്.
തൃശൂർ മുതുവറ സ്വദേശിയായ വിജയരാജ മല്ലികയും, മണ്ണുത്തി സ്വദേശി ജാഷിമും തമ്മിൽ ഒരു വർഷം മുമ്പാണ് പ്രണയത്തിലായത്. ജാഷിമിെൻറ വീട്ടുകാരുടെ എതിർപ്പ് നിയമനടപടിക്കിടയാക്കിയിരുന്നു. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ.വൽസരാജ്, ബാബു എം.പാലിശേരി, സി.രാവുണ്ണി, ഡോ.കാവുമ്പായി ബാലകൃഷ്ണൻ, യുവകലാസാഹിതി ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, സാമൂഹ്യ പ്രവർത്തക പി.ഗീത, സോമകുമാരൻ, സൂര്യ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വിവാഹ വേദിയിൽ നിന്ന് വിജയരാജ മല്ലികയെത്തിയത് വനിതാ സാഹിതി എറണാകുളം ജില്ല കമ്മിറ്റി പ്രസിദ്ധീകരിച്ച ‘ഞങ്ങൾ’ കവിത സമാഹാരത്തിെൻറ പ്രകാശന ചടങ്ങിലേക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
