ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
text_fieldsപാലക്കാട്: ജൂലൈ ആറ്, ഏഴ് തീയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16649 മംഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ് യാത്ര തിരുവനന്തപുരം സെൻട്രലിൽ അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രലിനും കന്യാകുമാരിക്കുമിടയിൽ സർവിസ് റദ്ദാക്കും.
ചെന്നൈ സെൻട്രലിൽനിന്ന് ജൂലൈ 25ന് ആരംഭിക്കുന്ന നമ്പർ 12695 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര കോട്ടയത്ത് അവസാനിപ്പിക്കും. കോട്ടയത്തിനും തിരുവനന്തപുരത്തിനുമിടയിൽ സർവിസ് നടത്തില്ല.
ജൂലൈ ഏഴ്, എട്ട് തീയതികളിൽ കന്യാകുമാരിയിൽ നിന്ന് പുലർച്ച 3.45ന് ആരംഭിക്കുന്ന നമ്പർ 16650 കന്യാകുമാരി - മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് അതേദിവസം രാവിലെ 6.15ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് യാത്ര ആരംഭിക്കും. കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനുമിടയിൽ ഈ ട്രെയിൻ സർവിസ് റദ്ദാക്കും.
ജൂലൈ 26ന് തിരുവനന്തപുരത്തുനിന്ന് വൈകീട്ട് 5.15ന് ആരംഭിക്കുന്ന നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ - ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര അതേ ദിവസം രാത്രി 8.05ന് കോട്ടയത്തുനിന്ന് യാത്ര ആരംഭിക്കും. തിരുവനന്തപുരം സെൻട്രലിനും കോട്ടയത്തിനുമിടയിൽ സർവിസ് നടത്തില്ല.
ജൂലൈ 29ന് നമ്പർ 16609 തൃശൂർ-കണ്ണൂർ എക്സ്പ്രസ് രാവിലെ 7.30ന് ഷൊർണൂർ ജങ്ഷനിൽ നിന്നാണ് യാത്ര ആരംഭിക്കുക. ഈ ട്രെയിൻ തൃശൂരിനും ഷൊർണൂരിനുമിടയിൽ സർവിസ് നടത്തില്ല.
ട്രെയിൻ സർവിസ് റദ്ദാക്കി
പാലക്കാട്: ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഷൊർണൂരിൽനിന്ന് ജൂലൈ 19, 28 തീയതികളിൽ ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56605 ഷൊർണൂർ-തൃശൂർ പാസഞ്ചർ പൂർണമായി റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

