തെരുവ് നായ നിയന്ത്രണത്തിനുള്ള ഷാർപ്പ് സേനാംഗങ്ങൾക്ക് പരിശീലനം ആരംഭിച്ചു
text_fieldsതിരുവനന്തപുരം : സംസ്ഥാനത്തെ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിനായുള്ള ദ്രുതകർമ സേന ഷാർപ്പ് അംഗങ്ങൾക്കുള്ള പരിശീലനം വെറ്ററിനറി സർവകലാശാലയിൽ പരിശീലനം ആരംഭിച്ചു. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്ന കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെയുള്ള സന്നദ്ധ സേനപ്രവർത്തകർക്ക് ശാസ്ത്രീയമായി തെരുവ് നായ്ക്കളെ പിടിക്കൂടുന്നതിനുള്ള അഞ്ച് ദിവസത്തെ പരിശീലനമാണ് നൽകുന്നത്.
അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കളെ ശാസ്ത്രീയ മാർഗങ്ങളിലൂടെ പിടികൂടി വന്ധ്യംകരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും, ശസ്ത്രക്രിയക്കും തുടർ ചികിത്സക്ക് ശേഷം അതത് സ്ഥലങ്ങളിൽ അവയെ തിരിച്ചും കൊണ്ടാക്കുന്നതുവരെയുള്ള വിവിധ പ്രക്രിയകളിലാണ് പ്രായോഗിക പരിശീലനം.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെയും തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ നടത്തുന്ന പരിശീലനത്തിൽ നായ്ക്കളുടെ സ്വഭാവം, ക്രമണോത്സുകത, ജന്തുക്ഷേമം, ശസ്ത്രക്രിയക്ക് മുമ്പും ശേഷവുമുള്ള പരിപാലനം, തിരിച്ചറിയൽ, തെരുവ് നായ് പരിപാലന നിയന്ത്രണം, നിയമങ്ങൾ, പേവിഷബാധ, പൊതുജന സമ്പർക്കം തുടങ്ങിയ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.
നായ് പിടുത്തത്തിനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ നിർമ്മാണം. അവയുടെ ശാസ്ത്രീയ പയോഗം എന്നിവയിൽ നിലവിൽ നായിടുത്തത്തിൽ പ്രാവീണ്യമുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ പ്രായോഗിക പരിശീലനവും നൽകുന്നുണ്ട്. പരിശീലനാർഥികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിശീലകരോടൊപ്പം സഞ്ചരിച്ച് പരിശീലന തെരുവ് നായക്കളെ പിടക്കുന്ന തരുത്തിലാണ് പരിശീലനം.
കർമ്മ സേനാംഗങ്ങൾക്കുള്ള ആദ്യബാച്ചിന്റെ സമാപന സമ്മേളനം 29ന് വൈകീട്ട് നാലിന് മന്ത്രി കെ രാജൻ ഉഘാടനം ചെയ്യും. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡേവീസ് മാസ്റ്റർ മുഖ്യാതിഥിയായിരിക്കും. സർവകലാശാല വൈസ് ചാൻസ്ലർ പ്രൊ.(ഡോ.) എം. ആർ.ശശീന്ദ്രനാഥ് അധ്യക്ഷനാകുന്ന ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഫ്രാൻസിസ് ബാസ്റ്റിൻ സർട്ടിഫിക്കറ്റ് വിതരണം നടത്തും.പരിശീലന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ പ്രസിഡന്റ് ഡോ. വി.എം. ഹാരീസ് ഉത്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

