Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്ലോക്ക് കോണ്‍ഗ്രസ്...

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാര്‍ക്ക് ജൂൺ 12നും 15നും പരിശീലന ക്യാമ്പ്

text_fields
bookmark_border
Congress -conflict
cancel

തിരുവനന്തപുരം: പുതുതായി നിയമിതരായ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍ക്കുവേണ്ടി കെ.പി.സി.സി രണ്ടു ദിവസം നീളുന്ന പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 12 മുതല്‍ 15വരെ നടത്തുന്ന ക്യാമ്പില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന്​ കെ.പി.സി.സി ജന. സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളുടെ ക്യാമ്പ് 12,13 തീയതികളില്‍ ആലുവ എടത്തല ശാന്തിഗിരി ക്യാമ്പ് സെന്ററിലാണ്​. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട്​ ജില്ലകളുടെ ക്യാമ്പ് 14,15 തീയതികളില്‍ കോഴിക്കോട് തൊണ്ടയാട് ബൈപാസ് റോഡി​​ലെ അപ്പോളോ ഡിമോറയിലും നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressTraining CampBlock Congress Presidents
News Summary - Training Camp for Block Congress Presidents on 12th and 15th June
Next Story