Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിംനേഷ്യത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ പരിശീലകൻ അറസ്റ്റിൽ
text_fieldsbookmark_border
അറസ്റ്റിലായ വി.വി. വിഷ്ണു, പിടികൂടിയ കഞ്ചാവ്
ആലപ്പുഴ: ആലപ്പുഴയിൽ ജിംനേഷ്യത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ പരിശീലകൻ അറസ്റ്റിൽ. കൊമ്മാടി സ്വദേശി വി.വി. വിഷ്ണു (31) ആണ് പിടിയിലായത്. 2.53 കിലോഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തത്.
ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രശാന്തിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ ഇ.കെ. അനിൽ, വേണു. സി.വി, ഷിബു പി. ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫിസർമാരായ വിപിൻ വി.ബി, ഗോപികൃഷ്ണൻ, വർഗീസ് പയസ്, വനിത സിവിൽ എക്സൈസ് ഓഫിസർ പി. അനിമോൾ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ വർഗീസ് എ.ജെ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

