ട്രെയിനിലെ അതിക്രമം: സ്വർണം കണ്ടെടുത്തു; പ്രതിയെ സഹായിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsകൊച്ചി: ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച് കവർന്ന സ്വർണം കണ്ടെടുത്തു. പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടന് സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനും ഒളിവിൽ താമസിക്കാനും സൗകര്യം ഒരുക്കിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളും വര്‍ക്കല ചെമ്മരുതി സ്വദേശികളുമായ പനനില്‍ക്കുംവിള വീട്ടില്‍ പ്രദീപ്(37), ഒലിപ്പുവിള വീട്ടില്‍ മുത്തു(20) എന്നിവരാണ് അറസ്റ്റിലായത്.
വര്‍ക്കല ചെമ്മരുതിയില്‍ ബാബുക്കുട്ടന് ഒളിച്ചുതാമസിക്കാന്‍ ഇരുവരും സൗകര്യം ഒരുക്കുകയായിരുന്നു. വര്‍ക്കലയിലെ ജ്വല്ലറിയില്‍ ഇവര്‍ വിറ്റ സ്വർണം കണ്ടെടുത്തു. ഒരുപവൻ വീതമുള്ള സ്വര്‍ണമാലയും വളയുമാണ് പ്രതി കവര്‍ന്നത്. ഉരുക്കി സ്വര്ണക്കട്ടിയാക്കിയ നിലയിലാണ് കണ്ടെത്തിയത്.
കേസില്‍ കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാകുമെന്നും റെയില്‍വേ പൊലീസ് അറിയിച്ചു.
കസ്റ്റഡി കാലാവധി അവസാനിച്ച പ്രതി ബാബുക്കുട്ടൻ നിലവില്‍ ജയിലില്‍ കഴിയുകയാണ്. തുടര്‍ച്ചയായി പ്രതിക്ക് അപസ്മാരമുണ്ടായതിനെത്തുടർന്ന് തെളിവെടുപ്പ് മുടങ്ങിയിരുന്നു. ആരോഗ്യനില മെച്ചപ്പെടുന്നതിന് അനുസരിച്ച് വീണ്ടും കസ്റ്റഡിയിൽ വാങ്ങും. റെയില്‍വേ എസ്.പി എസ്. രാജേന്ദ്രന്, എറണാകുളം ഡിവൈ.എസ്.പി. കെ.എസ്. പ്രശാന്ത്, സി.ഐ ക്രിസ്പിന് സാം, എസ്.ഐ എ.എല്‍. അഭിലാഷ്, കോട്ടയം എസ്.ഐ അരുണ്‍ നാരായണന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 28നാണ് മുളന്തുരുത്തി സ്വദേശിനി ആക്രമണത്തിനും കവര്‍ച്ചക്കും ഇരയായത്. തുടർന്ന് പ്രാണരക്ഷാർഥം യുവതി ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

