Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റിപ്പുറം മുതൽ...

കുറ്റിപ്പുറം മുതൽ കോഴിക്കോട്​ വരെ ട്രെയിൻ ഒാടിയത്​ ടോർച്ച്​ വെളിച്ചത്തിൽ

text_fields
bookmark_border
കുറ്റിപ്പുറം മുതൽ കോഴിക്കോട്​ വരെ ട്രെയിൻ ഒാടിയത്​ ടോർച്ച്​ വെളിച്ചത്തിൽ
cancel

ഷൊർണൂർ: ഹെഡ് ലൈറ്റില്ലാതെ നിറയെ യാത്രക്കാരുള്ള ട്രെയിൻ കുറ്റിപ്പുറം മുതൽ കോഴിക്കോട് വരെ ഓടി. 22637 നമ്പർ ചെന്നൈ-മംഗലാപുരം വെസ്​റ്റ്​ കോസ്​റ്റ്​ എക്സ്പ്രസ് ട്രെയിനാണ് വെള്ളിയാഴ്ച രാത്രി ടോർച്ച്​ വെളിച്ചത്തിൽ കിലോമീറ്ററുകളോളം ഓടേണ്ടി വന്നത്.

ഷൊർണൂരിൽ രാത്രി പത്തേകാലോടെ എത്തേണ്ട ട്രെയിൻ മണിക്കൂറോളം വൈകിയാണ് എത്തിയത്. യാത്ര തുടർന്ന ട്രെയിനി​​​​െൻറ ഹെഡ് ലൈറ്റ് കുറ്റിപ്പുറം സ്​റ്റേഷനിലെത്തുമ്പോഴേക്കും അണഞ്ഞു. മണിക്കൂറിലധികം ശ്രമിച്ചിട്ടും തെളിയിക്കാനായില്ല. പകരം എൻജിൻ ലഭിച്ചതുമില്ല. പിന്നീട്, അസിസ്​റ്റൻറ്​ ലോക്കോ പൈലറ്റ് തെളിയിച്ച ടോർച്ചി​​​​െൻറ വെളിച്ചത്തിൽ യാത്ര തുടരുകയായിരുന്നു.

അരണ്ട വെളിച്ചത്തിൽ വേഗത കുറച്ചാണ്​ ഓടിച്ചത്. മഴക്കാലമായതിനാൽ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീഴുന്നതും മണ്ണ് അടിച്ചിറങ്ങുന്നതും പതിവാണ്. ഏറെ അപകട സാധ്യതയുണ്ടായിട്ടും കോഴിക്കോട് വരെ ട്രെയിൻ ഹെഡ് ലൈറ്റില്ലാതെ ഓടിക്കാൻ അധികൃതർ നിർദേശം നൽകി. വെസ്​റ്റ്​ഹില്ലിൽ ഉണ്ടായിരുന്ന ഗുഡ്സ് ട്രെയിനി​​​​െൻറ എൻജിൻ ഘടിപ്പിച്ചാണ് പിന്നീട്  തുടർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainkerala newschennai manglore mailmalayalam news
News Summary - train travel without head light-kerala news
Next Story