സിഗ്നൽ തകരാർകാരണം ട്രെയിൻ ഗതാഗതം തടസപ്പെടുന്നു
text_fields
കോഴിക്കോട്:എറണാകുളത്ത് സിഗ്നൽ തകരാർ കാരണം സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ ആരംഭിച്ചു. നിലവിലുള്ള സർവീസുകൾക്ക് പുറമെ കൂടുതൽ സർവീസുകൾ ഓൺലൈൻ റിസർവേഷനിൽ ഉൾപ്പെടുത്തിയും, യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് ഓപ്പറേറ്റ് ചെയ്യും.
നിലവിൽ ഓപ്പറേറ്റ് ചെയ്യുന്ന തിരുവനന്തപുരം- കോഴിക്കോട്, കോഴിക്കോട് - തിരുവനന്തപുരം ബൈപ്പാസ് റൈഡറുകൾ ഓരോ മണിയ്ക്കൂർ ഇടവേളകളിൽ എത്രയും വേഗം യാത്രക്കാർക്ക് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്കും തിരിച്ചും എത്തുന്ന രീതിയിൽ ക്രമീകരിച്ചു. പുഷ്ബാക്ക് സീറ്റോട് കൂടിയ ഇരുന്ന് മാത്രം യാത്ര ചെയ്യത്തക്ക രീതിയിലുള്ള ഈ സർവീസുകളിൽ വേഗത്തിൽ എത്തിച്ചേരാനുമാകും, കൂടാതെ യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതൽ അന്തർ സംസ്ഥാന സർവീസുകളും ഏർപ്പെടുത്തുന്നുണ്ട്.
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ് ചെയ്യാമെന്ന് അറിയിച്ചു.
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

