പാലം അറ്റകുറ്റപ്പണി: ട്രെയിനുകള്‍ വൈകും
text_fieldsപാലക്കാട്: വടക്കാഞ്ചേരിക്കും വള്ളത്തോള്‍ നഗറിനും ഇടയില്‍ പാലത്തിന്‍െറ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബര്‍ 16 വരെ ട്രെയിന്‍ സര്‍വിസില്‍ നിയന്ത്രണം തുടരുമെന്ന് റെയില്‍വേ അറിയിച്ചു. ഞായറാഴ്ചകളില്‍ ഒഴികെയാണ് നിയന്ത്രണം. പുലര്‍ച്ചെ 2.30 മുതല്‍ രാവിലെ ആറര വരെയാണ് പ്രവൃത്തി.
അമൃത-രാജ്യറാണി ലിങ്ക് എക്സ്പ്രസ് തിരുവനന്തപുരത്തുനിന്ന് 2.15 മണിക്കൂര്‍ വൈകി രാത്രി 12.45ന് മാത്രമേ പുറപ്പെടുകയുള്ളൂ. നവംബര്‍ അഞ്ചിനും 12നും സമയത്തില്‍ മാറ്റമുണ്ടാവില്ല. പ്രവൃത്തി സമയത്ത് ഇതുവഴി പോകുന്ന മറ്റു ട്രെയിനുകള്‍ 20 മുതല്‍ 55 മിനിറ്റുവരെ വൈകിയോടാന്‍ സാധ്യതയുണ്ട്.
അമൃത-രാജ്യറാണി ലിങ്ക് എക്സ്പ്രസിന്‍െറ സമയത്തിലുള്ള പുന$ക്രമീകരണത്തിന്‍െറ ഫലമായി ഷൊര്‍ണൂര്‍ ജങ്ഷന്‍-നിലമ്പൂര്‍ റോഡ് സെക്ഷനിലും പാലക്കാട് ടൗണ്‍-പൊള്ളാച്ചി ജങ്ഷന്‍ സെക്ഷനിലും ട്രെയിന്‍ സമയങ്ങളില്‍ ചെറിയ മാറ്റംവരുത്തി. യാത്രാനിയന്ത്രണമുള്ള ദിവസങ്ങളില്‍ ഷൊര്‍ണൂരില്‍നിന്ന് രാവിലെ 6.50ന് നിലമ്പൂരിലേക്ക് പോകേണ്ട രാജ്യറാണി 8.40ന് മാത്രമേ പുറപ്പെടുകയുള്ളൂ. 56613ാം നമ്പര്‍ ഷൊര്‍ണൂര്‍-നിലമ്പൂര്‍ ട്രെയിന്‍ നിലമ്പൂരിലത്തൊന്‍ 45 മിനിറ്റ് വൈകും.
56616 നിലമ്പൂര്‍-ഷൊര്‍ണൂര്‍ ട്രെയിന്‍ നിലമ്പൂരില്‍നിന്ന് 45 മിനിറ്റ് വൈകി മാത്രമേ പുറപ്പെടുകുയുള്ളൂ. ഈ ട്രെയിന്‍ ഷൊര്‍ണൂരിലത്തൊന്‍ ഒരു മണിക്കൂര്‍ വൈകും. പാലക്കാട് ടൗണില്‍ രാവിലെ എട്ടിന് എത്തേണ്ട അമൃത 10.15ന് മാത്രമേ എത്തുകയുള്ളൂ.
ഇതുമൂലം പാലക്കാട് ടൗണില്‍നിന്ന് രാവിലെ 8.05ന് പൊള്ളാച്ചിയിലേക്ക് പുറപ്പെടേണ്ട എക്സ്പ്രസ് സ്പെഷല്‍ 10.20ന് മാത്രമേ പുറപ്പെടുകയുള്ളൂ. രാവിലെ 10.15ന് പൊള്ളാച്ചിയില്‍നിന്ന് പാലക്കാട് ടൗണിലേക്ക് മടങ്ങേണ്ട എക്സ്പ്രസ് സ്പെഷല്‍ 12.15ന് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
