വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ മാറ്റം
text_fieldsപാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ സുഗമമാക്കാൻ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തി.
നമ്പർ 12618 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഡിസംബർ 10, 24, 31 തീയതികളിൽ 30 മിനിറ്റും നമ്പർ 16312 തിരുവനന്തപുരം നോർത്ത് - ശ്രീ ഗംഗാനഗർ പ്രതിവാര എക്സ്പ്രസ് ഡിസംബർ 14, 21, 28 തീയതികളിൽ 70 മിനിറ്റും നമ്പർ 06458 ഷൊർണൂർ - കോയമ്പത്തൂർ പാസഞ്ചർ ഡിസംബർ 09, 17 തീയതികളിൽ 50 മിനിറ്റും നമ്പർ 22610 കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഡിസംബർ 17ന് 40 മിനിറ്റും നിയന്ത്രിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
അധിക കോച്ച് അനുവദിച്ചു
പാലക്കാട്: ആർ.ആർ.ബി പരീക്ഷസമയത്തെ തിരക്ക് ഒഴിവാക്കാൻ ട്രെയിൻ സർവിസുകൾക്ക് ഒരു അധിക കോച്ച് അനുവദിച്ചു.
നമ്പർ 16843 തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ എക്സ്പ്രസിന് ഡിസംബർ എട്ടിനും നമ്പർ 16844 പാലക്കാട് ടൗൺ - തിരുച്ചിറപ്പള്ളി എക്സ്പ്രസിന് ഡിസംബർ ഒമ്പതിനുമുള്ള സർവിസിൽ ഒരു അധിക സെക്കൻഡ് ക്ലാസ് ജനറൽ കോച്ചാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

