Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുവായൂരിലേക്കുള്ള ട്രെയിൻ സർവിസുകൾ താൽകാലികമായി റദ്ദാക്കി

text_fields
bookmark_border
train
cancel

തൃശൂർ: പൂങ്കുന്നം - ഗുരുവായൂർ റെയിൽപാളത്തിൽ വെള്ളം കയറിയതിനാൽ ഗുരുവായൂരിലേക്കുള്ള ട്രെയിൻ സർവിസുകൾ താൽകാലികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. വ്യാഴാഴ്ചത്തെ ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി (16342), ഗുരുവായൂർ - മധുരൈ എക്‌സ്പ്രസ് (16328) എന്നീ ട്രെയിനുകൾ തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക.

ഗുരുവായൂർ - എറണാകുളം പാസഞ്ചർ (06439) പുതുക്കാട് നിന്നും സർവിസ് നടത്തും. എറണാകുളം - ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃശൂർ വരെ മാത്രമേ സർവിസ് നടത്തൂ. ഉച്ചക്കുള്ള ഗുരുവായൂർ - എറണാകുളം പാസഞ്ചർ (06447) തൃശൂരിൽ നിന്നുമാത്രമേ യാത്ര തുടങ്ങൂ. തൃശൂർ - കണ്ണൂർ പാസഞ്ചർ ഷൊർണൂരിൽ നിന്നാകും സർവിസ് തുടങ്ങുക. കൂടാതെ, ഷൊർണൂർ - തൃശൂർ (06461), ഗുരുവായൂർ - തൃശൂർ (06445), തൃശൂർ - ഗുരുവായൂർ (06446) പാസഞ്ചർ ട്രെയിനുകൾ പൂർണമായും റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.

ഇന്ന് രാത്രി ഗുരുവായൂർ - ചെന്നൈ എഗ്മൂർ (16128) എക്‌സ്പ്രസ് (31ന് രാത്രിയുള്ളത്) തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക. പ്രസ്തുത വണ്ടിയിൽ ഗുരുവായൂരിൽനിന്നും റിസർവ് ചെയ്തിട്ടുള്ള യാത്രികരെ ബസ്സ് മാർഗ്ഗം സൗജന്യമായി വാടാനപ്പിള്ളി വഴി തൃശൂരിൽ എത്തിക്കാനുള്ള നടപടി പൂർത്തിയായതായി റെയിൽവേ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Train services to Guruvayur temporarily cancelled
Next Story